പാര്‍ക്കിംഗ് നിയന്ത്രണം ഏര്‍പ്പെടുത്തി

പാര്‍ക്കിംഗ് നിയന്ത്രണം ഏര്‍പ്പെടുത്തി

കോന്നി വാര്‍ത്ത ഡോട്ട് കോം : വള്ളിക്കോട് ഗ്രാമപഞ്ചായത്ത് 14-ാം വാര്‍ഡില്‍ പ്രവര്‍ത്തിക്കുന്ന മിലിട്ടറി കാന്റീനോട് ചേര്‍ന്നുള്ള നരിയാപുരം – വളവൂര്‍ക്കാവ് റോഡില്‍ ഗതാഗതപ്രശ്നം ചര്‍ച്ച ചെയ്യുന്നതിന് വളളിക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റിന്റെ അധ്യക്ഷതയില്‍ മിലിട്ടറി കാന്റീന്‍, പോലീസ്, മോട്ടോര്‍ വെഹിക്കിള്‍ ഡിപ്പാര്‍ട്ട്മെന്റ് പ്രതിനിധികളുടെ സംയുക്ത യോഗം ചേര്‍ന്നു.

നരിയാപുരം എസ്.ബി.ഐ മുതല്‍ സൊസൈറ്റിപടി വരെ റോഡിന്റെ ഇരുവശങ്ങളിലും പാര്‍ക്കിംഗ് പൂര്‍ണമായി നിരോധിക്കാനും, സൊസൈറ്റിപടി കഴിഞ്ഞ് റോഡിന്റെ ഒരുവശത്ത് മാത്രം പാര്‍ക്കിംഗ് അനുവദിക്കാനും തീരുമാനിച്ചു. പാര്‍ക്കിംഗ് നിയന്ത്രണങ്ങള്‍ ലംഘിക്കുന്ന വാഹന ഉടമകളില്‍നിന്നും പിഴ ഈടാക്കുമെന്ന് പോലീസും, മോട്ടോര്‍ വെഹിക്കിള്‍ വകുപ്പും അറിയിച്ചു.

error: Content is protected !!