Trending Now

ഇന്ത്യക്കാര്‍ നൈജര്‍ വിടണം: വിദേശകാര്യ മന്ത്രാലയം

 

konnivartha.com: സംഘർഷം രൂക്ഷമായതോടെ നൈജറിൽ നിന്ന് ഇന്ത്യൻ പൗരന്മാർ എത്രയും പെട്ടെന്ന് ഒഴിയണമെന്ന മുന്നറിയിപ്പുമായി വിദേശകാര്യമന്ത്രാലയം.നൈജറിലെ സ്ഥിതിഗതികൾ രാജ്യം സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്ന് വിദേശകാര്യമന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചി പറഞ്ഞു.നിലവിലെ സാഹചര്യത്തിൽ നൈജറിലുള്ള ഇന്ത്യൻ പൗരന്മാർ എത്രയും പെട്ടെന്ന് തന്നെ രാജ്യം വിടണം.വ്യോമഗതാഗതം നിലവിൽ നിലച്ചു. അതിർത്തി കടന്ന് യാത്ര ചെയ്യുന്നവർ ആവശ്യമായ മുൻകരുതലുകളെടുക്കണം, ആവശ്യമായ സുരക്ഷ ഉറപ്പു വരുത്തണം’- വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി.

 

Niger Crisis: India asks citizens to leave African country ‘as soon as possible’

india’s Ministry of External Affairs (MEA) on Thursday urged Indian nationals to leave Niger, following a military coup that deposed the democratically elected president, Mohamed Bazoum.“The Government of India is closely monitoring the developments in Niger. In light of the prevailing situation, Indian nationals whose presence is not essential are advised to leave the country as soon as possible. They may bear in mind that airspace is currently closed. When departing through a land border, utmost precautions may be taken to ensure safety and security,” said the Foreign Ministry’s spokesperson Arindam Bagchi during a media briefing.Those who may be planning to travel to Niger in the coming days have also been advised to reconsider their travel plans until the situation normalises, Bagchi said.