Trending Now

വായിച്ചു മടക്കിയ പുസ്തകങ്ങൾ നാളേയ്ക്ക് വായിക്കാൻ തരിക

വായിച്ചാൽ വളരും .. വായിച്ചില്ലേൽ വളയും
വായിച്ചു മടക്കിയ പുസ്തകങ്ങൾ നാളേയ്ക്ക് വായിക്കാൻ തരിക ..

കോന്നി : അക്ഷരം അഗ്നിയാണ് സാഹിത്യം തപസ്യയും .കോന്നിയൂർ എന്ന സാമൂഹിക സാംസ്കാരിക സാഹിത്യ നാട്ടിൽ ഇന്നേവരെ ഒരു വായനശാല ഇല്ലാതിരുന്ന നമ്മുടെ പ്രിയപ്പെട്ട അട്ടച്ചാക്കലിൽ ഒരു വായനശാല വരുന്നു . അതിനു നാം ഓരോ അക്ഷര സ്നേഹികളും കൈകോർക്കുക . നാം വായിച്ചു മടക്കി വെച്ച പുസ്തകങ്ങൾ അട്ടച്ചാക്കൽ ഗോൾഡൻ ബോയ്സ് ചാരിറ്റബിൾ സംഘത്തിന്റെ പ്രവർത്തകരെ ഏൽപ്പിക്കുക . ഒരു പുസ്തകം പത്തായും പത്തു നൂറായും ആയിരമായും വളരട്ടെ .നാടിന്റെ വായനാശീലം നമ്മളിലൂടെ പുതു തലമുറയിൽ അക്ഷരമായി , അറിവായി പടരട്ടെ . അട്ടച്ചാക്കൽ കേന്ദ്രമായി ഒരു വായനശാല . ഒരു സംഘം നന്മ നിറഞ്ഞ മനസ്സുകൾ ഒത്തുകൂടി ഒരു വായനശാലയ്ക്ക് വേണ്ടി . കോന്നി നാട് ഒപ്പം നിന്ന് നമ്മുടെ വീടുകളിൽ എന്നോ വായിച്ചു വെച്ച പുസ്തകങ്ങൾ സമ്മാനമായി നൽകാം .അതിലൂടെ ഒരു വായനശാല പിറക്കുന്നു .
അത് ഈ ദേശത്തെ കുട്ടികൾക്ക് വിളക്കാകും…… ഗോൾഡൻ ബോയ്സ് ചാരിറ്റബിൾ സംഘത്തിന്റെ വായനശാല ഒപ്പം ചേരണം.
അട്ടച്ചാക്കൽ ഗോൾഡൻ ബോയ്സ് ചാരിറ്റബിൾ സംഘത്തിനൊപ്പം ” കോന്നിയുടെ സ്വന്തം” കോന്നി വാർത്ത ”
സ്നേഹപൂർവ്വം കണ്ടന്റ് എഡിറ്റർ അഗ്നി ആഗ്നസ്

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

error: Content is protected !!