konnivartha.com : പത്തനംതിട്ട ജില്ലയിലെ സൈനികരുടെ കൂട്ടായ്മയായ ടീം പത്തനംതിട്ട സോൾജിയേഴ്സ്സി (തപസ് ) ന്റെ രക്തദാനത്തിന് വേണ്ടി രൂപീകരിച്ച ഗ്രൂപ്പ് ആണ് തപസ് രക്തദാന സേന. രൂപീകൃതമായി 100 ദിവസം പിന്നിട്ട സംഘടന ഇതുവരെ 580 യൂണിറ്റ് രക്തമാണ് കേരളത്തിൽ ഉടനീളം നൽകിയത്.
പത്തനംതിട്ട ഗവണ്മെന്റ് ഹോസ്പിറ്റലിൽ നടന്ന തപസിന്റെ 8 മത് രക്തദാന ക്യാമ്പിൽ തപസിനായി രക്തം നൽകിയത് 30 ൽ അധികം അംഗങ്ങൾ ആണ്.
രക്തദാന ക്യാമ്പിന് തപസ് രക്ഷാധികാരി സജീവ് വള്ളിക്കോട്, പ്രസിഡന്റ് ദിനേശ് കൊടുമൺ , സെക്രട്ടറി ഗോപൻ അടൂർ, ട്രഷറർ മുകേഷ് പ്രമാടം,സബ് ട്രഷറർ ദിനേശ് അടൂർ, മോഹന രാജ് മലയാലപ്പുഴ എന്നിവർ നേതൃത്വം നൽകി