നെഹ്റു യുവകേന്ദ്ര സംസ്ഥാന ഡയറക്ടറായി എം അനിൽകുമാർ ചുമതലയേറ്റു

 

konnivartha.com : കേന്ദ്ര ഗവണ്മെന്റിന്റെ യുവജനകാര്യ കായിക മന്ത്രാലയത്തിന് കീഴിലുള്ള നെഹ്റു യുവകേന്ദ്ര സംഘാതൻ കേരള മേഖലാ ഡയറക്ടറായി എം അനിൽകുമാർ ചുമതലയേറ്റു. കേരളത്തിന് പുറമേ ലക്ഷദ്വീപും, പുതുച്ചേരിയുടെ ഭാഗമായ മാഹിയും ഉൾപ്പെടുന്നതാണ് കേരള മേഖല .

നേരത്തെ കോട്ടയം, എറണാകുളം ,തൃശ്ശൂർ, പാലക്കാട്, മലപ്പുറം ,കോഴിക്കോട്, മാഹി,വയനാട് ,കാസർഗോഡ്, ജില്ലകളിൽ ജില്ലാ യൂത്ത് കോർഡിനേറ്ററായും , ആന്ധ്രാ പ്രദേശ് , തെലുങ്കാന, കർണാടക, തമിഴ്നാട്, പുതുച്ചേരി, കേരളം എന്നീ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾക്കായുള്ള ബാംഗ്ലൂരിലെ റീജിയണൽ ഡയറക്ടറേറ്റിൽ ഡെപ്യൂട്ടി ഡയറക്ടറായും അനിൽകുമാർ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. കോഴിക്കോട് സ്വദേശിയാണ്.

 

M Anilkumar has taken over as Kerala State Director of Nehru Yuva Kendra Sanghathan under the Union Ministry of Youth Affairs and Sports. Apart from Kerala, the region includes Mahi and Lakshadweep.

Earlier, Shri. Anil Kumar had served as District Youth Coordinator in Kottayam, Ernakulam, Thrissur, Palakkad, Malappuram, Kozhikode, Mahi, Wayanad, Kasaragod, and as Deputy Director in the Regional Directorate of Bangalore for the Southern States of Andhra Pradesh, Telangana, Karnataka, Tamil Nadu, Puducherry and Kerala. He is a native of Kozhikode.

error: Content is protected !!