KONNIVARTHA.COM /പത്തനംതിട്ട: സാമൂഹിക പ്രവർത്തക ഡോ.എം..എസ്. സുനിൽ ഭവനരഹിതർക്ക് പണിത് നൽകിയ സ്നേഹ വീടുകളുടെ പത്തനംതിട്ട ജില്ല കുടുംബ സംഗമവും സ്നേഹവിരുന്നും ജില്ലാ കളക്ടറേറ്റ് ജൂനിയർ സൂപ്രണ്ട് പി. സുനിലയും സൗത്ത് ഇന്ത്യൻ ബാങ്ക് പത്തനംതിട്ട ക്ലസ്റ്റർ ഹെഡ് ചീഫ് മാനേജർ അനീഷ് കെ ചന്ദ്രനും ചേർന്ന് ഉദ്ഘാടനം നിർവഹിച്ചു.
പങ്കെടുത്തവർക്കുള്ള ക്രിസ്മസ് കേക്കുകളുടെ വിതരണം ശ്രീകാന്ത് കെ വിജയ്, ക്രിസ്മസ് പുതപ്പുകളുടെ വിതരണം ഫിലിപ്പ്, ദിശയുടെ സഹായത്താൽ നൽകുന്ന ഭക്ഷ്യധാന്യകിറ്റുകളുടെ വിതരണം ഡോ. എം.എസ്. സുനിലും നിർവഹിച്ചു. ചടങ്ങിൽ കെ. പി. ജയലാൽ., നജുമ ബോബൻ, ആര്യ. സീ. എൻ., ജിബി മാത്യു എന്നിവർ പ്രസംഗിച്ചു. ചടങ്ങിനോടനുബന്ധിച്ച് കുട്ടികളുടെ കലാപരിപാടികളും സ്നേഹവിരുന്നും നടത്തുകയുണ്ടായി