ഫോര്‍മുല വണ്ണില്‍ ചരിത്രമെഴുതി ലൂയിസ് ഹാമില്‍ട്ടണ്‍

 

ഫോര്‍മുല വണ്‍ കാറോട്ട മത്സരങ്ങളില്‍ 91 വിജയങ്ങളെന്ന മൈക്കല്‍ ഷൂമാക്കറുടെ റെക്കോഡ് മറികടന്ന് ബ്രിട്ടന്റെ ലൂയിസ് ഹാമില്‍ട്ടണ്‍.പോര്‍ച്ചുഗീസ് ഗ്രാന്‍ഡ്പ്രീയില്‍ ജേതാവായതോടെയാണ് 92 വിജയങ്ങളോടെ ഏറ്റവും കൂടുതല്‍ ഫോര്‍മുല വണ്‍ റേസ് വിജയങ്ങളെന്ന റെക്കോഡ് മെഴ്‌സിഡസിന്റെ ഹാമില്‍ട്ടണ്‍ സ്വന്തമാക്കിയത്.2004 വര്‍ഷങ്ങളിലായിരുന്നു ഷുമാക്കര്‍ കിരീടം സ്വന്തമാക്കിയത്. 2013 ഡിസംബര്‍ 29ന് സ്‌കീയിങ്ങിനിടെയുണ്ടായ അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ഷുമാക്കര്‍ ആറു വര്‍ഷമായി കോമയിലാണ്.