Trending Now

കോന്നി ഡിഎഫ്ഒയുടെ നോട്ടിസ് വനം കയ്യേറ്റം ഒഴിയണം :ഇല്ലെങ്കില്‍ ഒഴിപ്പിക്കാന്‍ കോടതി നിര്‍ദേശം

കോന്നി ഡി എഫ് ഒ യുടെ പരിധിയില്‍ ഉള്ള കയ്യേറ്റ വന ഭൂമി ഒരു വര്‍ഷത്തിനു ഉള്ളില്‍ ഒഴിപ്പിച്ചെടുക്കുവാന്‍ നടപടി സ്വീകരിക്കുന്നു .വന ഭൂമി കയ്യെറിയവര്‍ക്ക് കോന്നി ഡി എഫ് ഒ നോട്ടിസ്സ് നല്‍കിയിരുന്നു .ഇങ്ങനെ നോട്ടിസ് കിട്ടിയവര്‍ ഹൈക്കോടതിയെ സമീപിച്ചു എങ്കിലും സര്‍ക്കാരിനു അനുകൂലമായി കോടതി വിധി പ്രസ്താവിച്ചു .വന ഭൂമി കയ്യേറി കൃഷി നടത്തിയവര്‍ക്ക് ഒഴിഞ്ഞു കൊടുക്കേണ്ടി വരും .കോന്നിയിലെ 1844 പട്ടയം കഴിഞ്ഞ മാസം സര്‍ക്കാര്‍ റദു ചെയ്തിരുന്നു .മുന്‍ സര്‍ക്കാര്‍ അനുവദിച്ച പട്ടയത്തില്‍ വന ഭൂമി എന്ന് കണ്ടെത്തിയ പട്ടയങ്ങള്‍ തിരിച്ചെടുത്തു കൊണ്ട് ഉത്തരവും ഇറങ്ങി .ഈ ഭൂമി കോന്നി വനം വകുപ്പിന് തിരിച്ചു പിടിക്കുവാന്‍ ഉള്ള നടപടികള്‍ ഇനി തുടങ്ങാന്‍ കഴിയും .
1977 ജനുവരി ഒന്നിനു ശേഷമുള്ള വനം കയ്യേറ്റങ്ങളിൽ ഏഴായിരത്തിലേറെ ഹെക്ടർ തിരിച്ചുപിടിക്കാനുള്ള നടപടികൾ സർക്കാരിനു തുടരാമെന്നു ഹൈക്കോടതി. ഒരു വർഷത്തിനകം കയ്യേറ്റങ്ങൾ ഒഴിപ്പിക്കണമെന്ന മുൻ ഉത്തരവു പുനഃപരിശോധിക്കാൻ ഹൈക്കോടതി വിസമ്മതിച്ചു. കേരള വനനിയമവും ഭൂസംരക്ഷണ നിയമവും അനുസരിച്ചു നോട്ടിസ് നൽകിയുള്ള നടപടികൾ അനുവദിക്കുന്നതാണു ഡിവിഷൻ ബെഞ്ചിന്റെ വിധി. കോന്നി ഡിഎഫ്ഒയുടെ നോട്ടിസ് കിട്ടിയ സാഹചര്യത്തിൽ പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് വ്യക്തികൾ നൽകിയ റിവ്യൂഹർജികൾ തള്ളിയാണു കോടതി നടപടി. വനഭൂമിയിൽ 7289.337 ഹെക്ടർ കയ്യേറ്റം ഒഴിപ്പിക്കാൻ ബാക്കിയുണ്ടെന്നു വ്യക്തമായ സാഹചര്യത്തിലായിരുന്നു 2015 സെപ്റ്റംബറിലെ ഉത്തരവ്.കയ്യേറ്റക്കാരുടെ വിവരങ്ങൾ സർക്കാരിന്റെ പക്കലുണ്ടായിട്ടും ഒഴിപ്പിക്കാൻ നടപടിയില്ലെന്നു വിലയിരുത്തിയ കോടതി, കയ്യേറ്റമൊഴിപ്പിക്കാനുള്ള ആറു മാസത്തിനകം തുടങ്ങി തുടർന്ന് ആറു മാസത്തിനകം പൂർത്തിയാക്കണമെന്നും നിർദേശിച്ചിരുന്നു

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

error: Content is protected !!