Trending Now

വള്ളിക്കോട് പഞ്ചായത്തിൽ കേര ഗ്രാമം പദ്ധതിക്ക് 25 ലക്ഷം രൂപ അനുവദിച്ചു. അഡ്വ.കെ.യു ജനീഷ് കുമാർ എംഎൽഎ

 

konnivartha.com : കോന്നി നിയോജക മണ്ഡലത്തിൽ വള്ളിക്കോട് പഞ്ചായത്തിൽ കേര ഗ്രാമം പദ്ധതി നടപ്പിലാക്കുവാനായി 256700/- രൂപയുടെ ഭരണാനുമതി ലഭിച്ചതായി അഡ്വ. കെ യു ജനീഷ് കുമാർ എം എൽ എ അറിയിച്ചു.

സംയോജിത വിള പരിപാലന മുറകൾ അവലംബിച്ചു കൊണ്ട് നാളികേരത്തിന്റെ ഉത്പാദന ക്ഷമത വർധിപ്പിക്കുക, മൂല്യ വർദ്ധനവിലൂടെ കർഷകനു അധിക വരുമാനം ഉറപ്പു വരുത്തുക എന്നീ ലക്ഷ്യങ്ങളോടെ കൃഷി വകുപ്പ് നടപ്പിലാക്കി വരുന്ന പദ്ധതിയാണ് കേര ഗ്രാമം.

ഗുണമേന്മയുള്ള തെങ്ങിൻ തൈകൾ ഉദ്പാധിപ്പിക്കുകയും വിളവെടുപ്പ് നടത്തുകയും അത് വഴി കേര കർഷകർക്ക് മെച്ചപ്പെട്ട വരുമാനം ഉറപ്പ് വരുത്തുകയുമാണ് ലക്ഷ്യം. പദ്ധതി വിജയകരമായി നടപ്പിലാക്കുവാൻ പഞ്ചായത്ത്‌ – കൃഷി വകുപ്പ് അധികൃതരുടെ യോഗം വിളിച്ചു ചേർത്ത് ആവശ്യമായ നിർദേശം നൽകുമെന്ന് എം എൽ എ അറിയിച്ചു.