ചക്കുവള്ളി ശാഖയിൽ സൂക്ഷിച്ച 109 പേരുടെ പണയസ്വർണമായുള്ള ഒന്നരക്കിലോഗ്രാം സ്വർണവും നാലരലക്ഷം രൂപയും കണ്ടെത്തി
കോന്നി വാര്‍ത്ത ഡോട്ട് കോം : സാമ്പത്തിക ക്രമക്കേടുകളെതുടര്‍ന്ന് അടച്ചുപൂട്ടിയ പോപുലര്‍ ഫൈനാന്‍സിയേഴ്സിന്റെ ചവറ, തേവലക്കര ഓഫിസുകളില്‍ പരിശോധന നടത്തി സ്വര്‍ണം, പണം, വിവിധ രേഖകള്‍ എന്നിവ കണ്ടുകെട്ടി.പതിനാറു കോടി രൂപയുടെ സ്ഥിര നിക്ഷേപ രസീതുകളും പത്തര ഗ്രാം സ്വര്‍ണവും രണ്ടായിരത്തോളം രൂപ പണമായും കണ്ടെത്തി . ഈ ബ്രാഞ്ചിലെ മാനേജര്‍ ജീവനകാര്‍ എന്നിവരുടെ നിക്ഷേപവും ഇതില്‍ ഉള്‍പ്പെടും .
ചവറ ബ്രാഞ്ചില്‍ നടത്തിയ പരിശോധനയില്നാൽപത്തിയാറുപേരില് നിന്നായുള്ള 41 പവന് സ്വര്‍ണവും ഡിപ്പോസിറ്റ് രസീതുകളും കണ്ടെത്തി എങ്കിലും പണം ഒന്നും ഇവിടെ ഇല്ലായിരുന്നു .
പൂയപ്പള്ളി, ഓടനാവട്ടം, ഓയൂർ ശാഖകളിലും പരിശോധന നടന്നു . ഓടനാവട്ടം ശാഖയിൽനിന്ന് 11,36,453 രൂപയും 1380 ഗ്രാം സ്വർണവും മൂന്ന് ബ്രാഞ്ചുകളിൽനിന്ന് കോടിക്കണക്കിന് രൂപയുടെ നിക്ഷേപ വിവരങ്ങളും ചിട്ടിയുടെയും പണയംവെച്ച രേഖകളും കണ്ടെത്തി . കൊല്ലം ജില്ലയിലെ പരിശോധന പൂര്‍ത്തിയായ ബ്രാഞ്ചുകളില്‍ നിന്നും കോടികണക്കിന് രൂപയുടെ സ്ഥിര നിക്ഷേപ രേഖകള്‍ കണ്ടെത്തി . വരും ദിവസങ്ങളില്‍ മറ്റു ബ്രാഞ്ചുകളില്‍ പരിശോധന നടക്കും .
ഓച്ചിറ ശാഖയിൽ റവന്യൂ അധികൃതരുടെ നേതൃത്വത്തിൽ പരിശോധന നടത്തി. 15 കോടിയോളം രൂപയുടെ സ്ഥിരനിക്ഷേപരേഖകൾ, 34 ഗ്രാം സ്വർണം, 1759 രൂപ എന്നിവയാണ് കണ്ടുകെട്ടിയത്.ഇരുനൂറിലധികം പേർ ഇവിടെ സ്ഥിരനിക്ഷേപം നടത്തിയിട്ടുണ്ട്. 25 ലക്ഷംവരെ നിക്ഷേപിച്ചവരുണ്ട്
ശാസ്താംകോട്ട, ഭരണിക്കാവ്, ചക്കുവള്ളി, തുരുത്തിക്കര ശാഖകളിലാണ് പരിശോധന നടന്നു . പണയംവെച്ച സ്വർണ ഉരുപ്പടികൾ മറിച്ച് പണയംവെച്ച രേഖകളും ലഭിച്ചു.ചക്കുവള്ളി ശാഖയിൽ സൂക്ഷിച്ച 109 പേരുടെ പണയസ്വർണമായുള്ള ഒന്നരക്കിലോഗ്രാം സ്വർണവും നാലരലക്ഷം രൂപയും കണ്ടെത്തി .തട്ടിപ്പുവിവരം പുറത്തായ ഉടനെ ജീവനക്കാർ സ്വർണം മറിച്ചുവെക്കാൻ അനുവദിക്കാതെ പൂട്ടിയതാണ് ഇത്രയും ഉരുപ്പടികൾ ലഭിക്കാൻ ഇടയായത് . ശാസ്താംകോട്ടയിൽ 17 ഗ്രാം സ്വർണാഭരണങ്ങളും 154 രൂപയുംമാത്രമാണ് കണ്ടെത്തിയത് . ഭരണിക്കാവ് ശാഖയിൽനിന്ന് 44,000 രൂപ ലഭിച്ചു. തുരുത്തിക്കര ശാഖയിൽനിന്ന് 84 ഗ്രാം സ്വർണാഭരണങ്ങളും 133 രൂപയും ലഭിച്ചു.
ഇരുനൂറിലധികം പേരാണ് തേവലക്കര ബ്രാഞ്ചിൽ സ്ഥിരനിക്ഷേപം നടത്തിയിരിക്കുന്നത്. ഇതിൽ വിരമിച്ചതിനുശേഷമുള്ള സമ്പാദ്യമുൾപ്പെടെ 45-50 ലക്ഷം രൂപവരെ നിക്ഷേപിച്ചവരുണ്ട്. പത്തരഗ്രാം സ്വർണവും രണ്ടായിരത്തോളം രൂപയും ഇവിടെനിന്നു കണ്ടെടുത്തു.
ചവറ ബ്രാഞ്ചിൽ നടത്തിയ പരിശോധനയിൽ 46 പേരിൽനിന്നുള്ള 41 പവൻ സ്വർണവും നിക്ഷേപ രസീതുകളും കണ്ടെടുത്തിട്ടുണ്ട്