സ്വദേശത്തുനിന്നും, ജോലി, വിദ്യാഭ്യാസം, മറ്റ് ആവശ്യങ്ങൾ എന്നിവയ്ക്കായി വിദേശത്ത് വസിക്കുന്ന വ്യക്തിയെ പ്രവാസി എന്നു വിളിക്കുന്നു. ഇത്തരത്തിലുള്ള വിദേശവാസത്തെ “പ്രവാസം” എന്നും പറയുന്നു. ഒരു മടക്ക പ്രവാസത്തിലേക്ക് ആക്കം കൂട്ടുന്ന നടപടികളാണ് അന്യ രാഷ്ട്രങ്ങളില്‍ അഥവാ അറബ് രാഷ്ട്രങ്ങളില്‍ നിന്നും കേള്‍ക്കുന്നത് . പ്രവാസികളുടെ ജീവിതത്തിൽ ഒട്ടും തിളക്കമില്ലാത്ത ദിനങ്ങള്‍ കടന്നു വരുന്നതിന്‍റെ സൂചനകള്‍ കാണുന്നു .ഖത്തര്‍ തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്നു എന്ന് കണ്ടറിഞ്ഞ് നാല് അറബ് രാജ്യങ്ങള്‍ നയതന്ത്ര ബന്ധം പോലും ഉപേക്ഷിച്ചു .മലയാളികള്‍അടക്കമുള്ള പ്രവാസികളെ കാര്യമായി ബാധിക്കുന്ന വിഷയം ചിന്തിപ്പിക്കാന്‍ ഉള്ളതാണ് .നടന്നതും നടന്നുകൊണ്ടിരിക്കുന്നതുമായ ഗള്‍ഫ് ജീവിത രീതികളില്‍ കാതലായ മാറ്റങ്ങള്‍ ഉണ്ടായിക്കൊണ്ട് ഇരിക്കുന്നു . വിദേശത്ത് പണിയെടുക്കുന്ന ഓരോ പ്രവാസിയും നാട്ടില്‍ അണയാന്‍ ആഗ്രഹിക്കുന്നു .അധികാരികള്‍ വിസ്മരിക്കപ്പെടുന്ന പ്രവാസി പ്രശ്നങ്ങള്‍ അതുപോലെ നിലനില്‍ക്കുന്നു .
അഞ്ചും ആറും വർഷം കഴിഞ്ഞും ഉറ്റവരെയും ഉടയവരെയും കാണാൻ നാട്ടിൽ പോകാൻ കഴിയാത്ത പ്രവാസികൾ കണക്കെടുപ്പില്‍ ലക്ഷങ്ങള്‍ വരും . ഇത്തരക്കാരുടെ പുനരധിവാസവും പ്രശ്നപരിഹാരവുമാണ് അടിയന്തരമായും സർക്കാർ പരിഹരിക്കേണ്ടത് . ഇന്ത്യയുടെ സാമ്പത്തികഘടന വലിയൊരളവോളം പ്രവാസികള്‍ അയക്കുന്ന പണത്തെ ആശ്രയിച്ചാണ് നീങ്ങുന്നത്. ഇതില്‍ കൂടുതലും ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നുള്ള പണമാണ്. അറബി നാടുകളില്‍ വിയര്‍പ്പൊഴുക്കുന്നവര്‍ രാജ്യത്തെ സാമ്പത്തിക കാര്യത്തില്‍ വലിയ പങ്ക് വഹിക്കുന്നു .ഒരു മടക്ക യാത്ര അനിവാര്യമല്ലേ? എന്ന് ചിന്തിക്കുകയാണ് ഓരോ പ്രവാസിയും .
ഈ വർഷം ഒന്നാം പാദത്തിൽ ഇന്ത്യൻ പ്രവാസികൾ 1295 കോടി ദിർഹം (ഏകദേശം 22500 കോടി രൂപ) ആണ് ഇന്ത്യയിലേക്ക് അയച്ചത്. വിദേശികൾ മൊത്തം അയച്ച പണത്തിന്റെ 34.9 ശതമാനമാണിത്. പാകിസ്താനികളാണ് പണമയക്കലിൽ രണ്ടാം സ്ഥാനത്ത്. പ്രവാസികള്‍ കേരളത്തിന്‍റെ കാവല്‍ക്കാരാണെന്നും പ്രവാസമാണ് കേരളത്തെ സാംസ്‌കാരികമായും സാമ്പത്തികമായും സാമൂഹികമായും മാറ്റി മറിച്ചതെന്നും ഉള്ള പദം പറച്ചില്‍ പ്രവാസികള്‍ക്ക് പണ്ട് സന്തോഷവും അഭിമാനവും നല്‍കിയിരുന്നു.ഇന്നത്തെ ജീവിത സാഹചര്യത്തില്‍ പ്രവാസ ജീവിതം പലര്‍ക്കും മടുത്തു .ജന്മ നാട്ടിലേക്ക് ചേക്കേറാന്‍ സമയമായി .ജീവിതകാലം മുഴുവന്‍ കഷ്ടപ്പെട്ട് സമ്പാദിച്ച പണം കൊണ്ടു കൃഷിയിടം വാങ്ങി കൃഷി ചെയ്തു ജീവിക്കാന്‍ ഉള്ള സാഹചര്യം ഉണ്ടാകണം .ഉത്പാദിപ്പിക്കുന്ന കാര്‍ഷിക വിളകള്‍ക്ക് നല്ല വില കിട്ടിയാല്‍ പ്രവാസ ജീവിതം മതിയാക്കി നാട് അണയാന്‍ കാത്തു നില്‍ക്കുകയാണ് പഴം മനസ്സുകള്‍ .അറബ് രാജ്യങ്ങളില്‍ നിന്നുള്ള വാര്‍ത്തകള്‍ ശ്രവിച്ചാല്‍ വരും നാളുകളില്‍ അവിടുണ്ടാകുന്ന പിരിമുറുക്കം തരണം ചെയ്യാന്‍ കഴിയില്ല.ലോകം നശിപ്പിക്കാന്‍ ഒരു കൂട്ടരും നന്മകള്‍ കാംഷിക്കുന്ന വേറെ ഒരു കൂട്ടരും തമ്മില്‍ മാനസികമായി ഒരു യുദ്ധമാണ് ആഗ്രഹിക്കുന്നത് .അതില്‍ കരിഞ്ഞു തീരാന്‍ ഉള്ളതല്ല പ്രവാസികളുടെ ജീവിതം .