താലി കെട്ടി പിന്നെ ഞാവല്‍ തൈ നട്ടുകൊണ്ട് മനു രേണുകക്ക് തണലേകാന്‍ കൈപിടിച്ചു

ഡി വൈ എഫ് ഐ കോന്നി താഴം മേഖലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് നടത്തിയ ‘തണലോരം’വൃക്ഷ തൈ വിതരണം വ്യത്യസ്തമായി .കോന്നി താഴം നിവാസികളായ മനു -രേണുക എന്നിവരുടെ വിവാഹം നടന്ന വേദിയില്‍ തന്നെ വൃക്ഷതൈകള്‍ വിതരണം ചെയ്തു .താലി കെട്ടിന് ശേഷം വധൂവരന്മാര്‍ കല്യാണ മണ്ഡപത്തിന് പുറത്ത് ഞാവല്‍ തൈ നട്ടുകൊണ്ട് ജീവിതത്തിലേക്ക് പ്രവേശിച്ചു . വിവാഹത്തിനെത്തിയ എല്ലാ ബന്ധുകള്‍ക്കും സുഹൃത്തുകള്‍ക്കും വധൂവരന്മാര്‍ തന്നെ വൃക്ഷ തൈകള്‍ വിതരണം ചെയ്തു . ലോക പരിസ്ഥിതി ദിനത്തില്‍ തന്നെ വിവാഹിതരാകാന്‍ കഴിഞ്ഞത് വലിയ ഭാഗ്യമായി കാണുന്നു എന്ന് നവദമ്പതികള്‍ പറഞ്ഞു .മിഥുന്‍ ,ജിജോ മോഡി എന്നിവര്‍ ഡി വൈ എഫ് ഐ യുടെ തണലോരം പദ്ധതിക്ക് നേതൃത്വം നല്‍കി .

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!