Trending Now

ആംബുലന്‍സ് ഡ്രൈവര്‍; വാക്ക്-ഇന്‍-ഇന്റര്‍വ്യൂ 17ന്

 

കോന്നി വാര്‍ത്ത ഡോട്ട് കോം : തുമ്പമണ്‍ സിഎച്ച്സി യുടെ ചുമതലയിലുളള പ്രൈമറി പാലിയേറ്റീവ് കെയര്‍ പ്രോഗ്രാമിനുളള ആംബുലന്‍സിന്റെ ഡ്രൈവര്‍ തസ്തികയിലേക്ക് താത്കാലിക നിയമനം നടത്തുന്നതിനായി വാക്ക്-ഇന്‍-ഇന്റര്‍വ്യൂ ഈ മാസം 17 ന് രാവിലെ 11 ന് സിഎച്ച്‌സി തുമ്പമണ്ണില്‍ നടക്കും.

യോഗ്യത: ഹെവി വെഹിക്കിള്‍ ലൈസന്‍സ് ആന്റ് ബാഡ്ജ്. (ആംബുലന്‍സ് ഡ്രൈവര്‍ /കോണ്‍ട്രാക്ട്് വെഹിക്കിള്‍ ഓടിക്കുന്നതില്‍ പ്രവൃത്തി പരിചയം ഉളളവര്‍ക്ക് മുന്‍ഗണന) ഒഴിവുകളുടെ എണ്ണം : ഒന്ന്. ഉദ്യോഗാര്‍ഥികള്‍ 23 നും 35 നും ഇടയില്‍ പ്രായം ഉളളവരായിരിക്കണം.

താത്പര്യമുളളവര്‍ ബയോഡേറ്റ, അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍, സര്‍ട്ടിഫിക്കറ്റുകളുടെ ഒരു സെറ്റ് പകര്‍പ്പ് എന്നിവ സഹിതം ഇന്റര്‍വ്യൂ കമ്മിറ്റി മുമ്പാകെ ഈ മാസം 17 ന് രാവിലെ 11 ന് കൂടികാഴ്ചയ്ക്ക് ഹാജരാകണം. ഫോണ്‍ : 04734 266609.

error: Content is protected !!