ദേശീയ പാതയോരത്തെ പൂട്ടിയ മദ്യശാലകള്‍ വീണ്ടും തുറക്കും

Spread the love

കണ്ണൂര്‍ മുതല്‍ കുറ്റിപ്പുറം വരെയും ചേര്‍ത്തല മുതല തിരുവനന്തപുരം വരെയുമുള്ള പാതയ്ക്കാണ് ദേശീയ പാത പദവി നഷ്ടപ്പെട്ടത്.അഥവാ സര്‍ക്കാര്‍ നഷ്ട പ്പെടുത്തിയത് .സുപ്രീംകോടതി ഉത്തരവിട്ടതിനെ തുടര്‍ന്ന് അടച്ചു പൂട്ടപ്പെട്ട ദേശീയപാതയോരത്തെ ബാറുകള്‍ ഹൈവേ അതോറിറ്റിയുടെ വിജ്ഞാപനത്തിന്റെ അടിസ്ഥാനത്തില്‍ തുറക്കാന്‍ കേരള ഹൈക്കോടതിയാണ് ഉത്തരവ് ഇട്ടത്.ഈ പാതയുടെ ദേശിയ പാത പദവി നഷ്ടപ്പെടുത്തിക്കൊണ്ട്‌ വിജ്ഞാപനമിറക്കിയത് ഹൈവേ അതോറിറ്റിയാണ്.കോടികണക്കിന് ഫണ്ട്‌ ദേശിയ പാതയ്ക്ക് മുന്‍പ് വാങ്ങി എടുത്തിരുന്നു .കണ്ണൂരിനും തിരുവനന്തപുരത്തിനുമിടയിലുള്ള നാല്‍പ്പത് ബാറുകള്‍ക്ക് ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ തുറന്ന് പ്രവര്‍ത്തിക്കാം. കേന്ദ്രഭരണപ്രദേശമായ മാഹിയിലെ 32 ബാറുകളും ഇന്നും നാളെയുമായി തുറക്കും.

Related posts

Leave a Comment