ഏഴുപേരുടെ ജീവന്‍കവര്‍ന്ന ആക്രമകാരിയായ കാട്ടാനയെ വനപാലകര്‍ പിടികൂടി

വനത്തില്‍ വച്ച് ഏഴു പേരുടെ ജീവന്‍ എടുത്ത കാട്ടു കൊമ്പനെ കുങ്കിയാനകളുടെ സഹായത്തോടെ വനപാലകര്‍ മയക്കു വെടി വെച്ച് പിടികൂടി .പാലക്കാട് അട്ടപ്പാടിക്കാരെ ഏറെ നാളായി വിരട്ടിവന്ന കാട്ടുകൊമ്പനെയാണ് വനപാലകര്‍ പിടിച്ചത് .തുടര്‍ന്ന് മലയാറ്റൂര്‍ കോടനാട് ആനസങ്കേതത്തില്‍ ആനയെ എത്തിച്ചു . ചൊവ്വാഴ്ച പുലര്‍ച്ചെ നാലരയ്ക്കാണ് വനപാലകര്‍ തങ്ങളുടെ ദൌത്യം ആരംഭിച്ചത് . കുങ്കിയാനകളെ ഉപയോഗിച്ച് കാട്ടുകൊമ്പനെ പിടികൂടാന്‍ ഉന്നത വനപാലകന്‍റെ നിര്‍ദേശം ലഭിച്ചതോടെ വയനാട് സ്‌പെഷ്യല്‍ ആനസ്‌ക്വാഡില്‍നിന്നുള്ള 130ഓളം ഉദോഗ്യസ്ഥരും ,മണ്ണാര്‍ക്കാട് ഡി.എഫ്.ഒ., അഗളി റേഞ്ച് ഓഫീസര്‍, വെറ്ററിനറി ഡോക്ടര്‍,പോലീസ് എന്നിവരുടെ വന്‍ സംഘം വനത്തില്‍ കയറി .കാട്ടാനയുടെ സഞ്ചാര പാത പിന്തുടര്‍ന്നു. ജനവാസംകുറവുള്ള മേലേസാമ്പാര്‍ക്കോട് ഭാഗത്ത്‌ കാട്ടാനയെ കണ്ടെത്തി .തുടര്‍ന്ന് വയനാട് വന്യജീവീസങ്കേതത്തില്‍നിന്നെത്തിയ അസി. ഫോറസ്റ്റ് വെറ്ററിനറി സര്‍ജന്‍ ഡോ. അരുണ്‍സക്കറിയ ആദ്യ മയക്കു മരുന്ന് വെടി വെച്ചു.ആദ്യ വെടി കാട്ടു കൊമ്പന് കൊണ്ടു.എന്നാല്‍ മയക്കു മരുന്ന് കുറവായതിനാല്‍” ഇവന്‍ “പരാക്രമം കാട്ടി .വീണ്ടും ഒരു പ്രാവശ്യം കൂടി വെടി വെച്ചതോടെ കാട്ടു കൊമ്പന്‍ കൊമ്പു കുത്തി .

തുടര്‍ന്ന് ആനക്ക് ആരോഗ്യ പ്രശ്നം ഇല്ലെന്നു പരിശോധിച്ച് കണ്ടെത്തി . നാല് കുങ്കിയാനകള്‍ ചേര്‍ന്ന് നിന്ന് വടം ഇട്ടു കൊമ്പനെ വരുതിയിലാക്കി വയനാട് വന്യജീവീസങ്കേതത്തില്‍നിന്ന് കുഞ്ചു, പ്രമുഖ, തമിഴ്‌നാട് മുതുമലയില്‍ നിന്ന് വിജയ്, പ്രഭു എന്നീ കുങ്കിആനകളാണ് വിജയകരമായി ദൗത്യം പുര്‍ത്തീകരിച്ചത്.എഴുപേരുടെ ജീവന്‍കവര്‍ന്ന ആന നിരവധി അക്രമണങ്ങളും നടത്തിയ ഈ കൊമ്പനെ പിടികൂടണം എന്ന് ജനങ്ങള്‍ ആവശ്യ പെട്ടിരുന്നു .

കുങ്കികളുടെ സഹായത്തോടെ പാപ്പന്‍മാര്‍ കാട്ടുകൊമ്പന്റെ ശരീരത്തിലുടെ വടമിട്ടുകെട്ടി രണ്ട് കുങ്കികള്‍ മുന്നില്‍നിന്ന് വടംവലിച്ചു. കാട്ടുകൊമ്പന്‍ മടികാട്ടിയപ്പോള്‍ പിന്നില്‍നിന്ന് രണ്ട് കുങ്കികള്‍ കൊമ്പുകളുപയോഗിച്ച് കുത്തി മുന്നോട്ട് നടത്തിച്ചു. വനം വകുപ്പിന്‍റെ ലോറി യിലാണ് കൊമ്പനെ കോടനാട് ആനസങ്കേതത്തില്‍ എത്തിച്ചത് . ആക്രമ കാരിയായ കൊമ്പനെ തളക്കാന്‍ അഞ്ചുലക്ഷംരൂപയാണ് മൊത്തം ചെലവ് വന്നത്

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!