കോന്നി വാര്‍ത്ത ഡോട്ട് കോം : മഴയിൽ കുളിച്ച് കോന്നി .കഴിഞ്ഞ പത്ത് മാസത്തിൽ കോന്നിയിൽ റിക്കാർഡ് മഴയാണ് ലഭിച്ചത്.ഇതിൽ മൂന്നു തവണയോളം കേരളത്തിൽ ഏറ്റവും മഴ ലഭിച്ചത് കോന്നിയിൽ തന്നെ. ജനുവരി മുതൽ ജൂലൈ മാസം ഒഴികെ ഇന്ന് രാവിലെ എട്ടര വരെ 3564.99 മില്ലിമീറ്റർ മഴയാണ് ലഭിച്ചത്.
ജനുവരിയിൽ 246 മില്ലിമീറ്ററും, ഏപ്രിലിൽ 420 മില്ലീമീറ്ററും, മേയ് മാസത്തിൽ 92l മില്ലിമിറ്റും, ജൂണിൽ 447, ആഗസ്റ്റിൽ 478, സെപ്റ്റംബറിൽ 379, ഒക്ടോബർ ഒന്നുമുതൽ ഇന്ന് രാവിലെ എട്ടര വരെ 627 മില്ലിമീറ്റർ മഴയുമാണ് കോന്നിയിൽ ലഭിച്ചത്.
മനോജ് പുളിവേലില്‍ @കോന്നി വാര്‍ത്ത