എന്താ ആ രോഗത്തിന്‍റെ പേര് …. മന്ത്രിയ്ക്ക് അറിയില്ല

എന്താ ആ രോഗത്തിന്‍റെ പേര് …. മന്ത്രിയ്ക്ക് അറിയില്ല

കോന്നി വാര്‍ത്ത ഡോട്ട് കോം :വിഡ്ഡിത്ത പ്രസ്താവനയുമായി മൃഗസംരക്ഷണ മന്ത്രി ജെ ചിഞ്ചുറാണിയും. നിയമസഭയിൽ നടത്തിയ പ്രസ്താവനയിലാണ് ചിഞ്ചുറാണിക്ക് കന്നു കാലികള്‍ക്ക് ഉണ്ടാകുന്ന രോഗത്തിന്‍റെ പേര് പോലും അറിയാഞ്ഞത് . മൃഗ സംരക്ഷണ വകുപ്പ് മന്ത്രിയ്ക്ക് ആണ് നാല്‍ക്കാലികള്‍ക്ക് വരുന്ന രോഗത്തിന്‍റെ പേര് അറിയാത്തത് .

കുളമ്പുരോഗത്തെ കുറിച്ച് സംസാരിക്കുന്നതിനിടെ മന്ത്രി പറഞ്ഞതെല്ലാം അബദ്ധങ്ങളായിരുന്നു. മന്ത്രിക്ക് രോഗത്തിന്റെ പേര് പോലും അറിയുമായിരുന്നില്ല. തൊട്ട് അടുത്തിരുന്ന സാമാജികനോട് ചോദിച്ചാണ് കുളമ്പ് രോഗമെന്ന് പറഞ്ഞത്.അതിനുശേഷം പറഞ്ഞത് ഇങ്ങനെയായിരുന്നു കുളമ്പുരോഗത്തിന്റെ ചികിത്സ മുഖ്യമന്ത്രിയുടെ വീട്ടിൽ നിന്ന് ആരംഭിക്കും. നാല് വർഷം കൊണ്ട് രോഗം തുടച്ചു നീക്കുമെന്നും മന്ത്രി വ്യക്തമാക്കി. കന്നുകാലികൾക്ക് ടാക്‌സ് ഏർപ്പെടുത്തുമെന്നാണ് തുടർന്ന് പറഞ്ഞത്. പിന്നീട് ആരോ പറഞ്ഞത് കേട്ട് ഇൻഷൂറൻസ് എന്ന് തിരുത്തി.

നിയമസഭയില്‍ ചോദ്യത്തിന് ഉള്ള മറുപടി പറയുമ്പോള്‍ മന്ത്രി അത് പഠിക്കണം . വകുപ്പ് ചുമതല ഉള്ള നിരവധി ആളുകള്‍ ഉണ്ട് അവരോടു ചോദിച്ചു മനസ്സിലാക്കണം .നിയമ നിര്‍മ്മാണ സഭയായ നിയമസഭയില്‍ കൃത്യതയോടെ പെരുമാറുവാന്‍ കഴിയണം.

കുളമ്പുരോഗം

കന്നുകാലികൾ, പന്നി, ആട് തുടങ്ങിയ ഇരട്ടകുളമ്പുള്ള മൃഗങ്ങളെ ബാധിക്കുന്ന ഒരു വൈറസ് രോഗമാണ് കുളമ്പുരോഗം . പിക്കോര്‍ണ്ണോ ഇനത്തിൽപ്പെട്ട ഒരിനം വൈറസാണ് രോഗകാരണം. രോഗംബാധിച്ച മൃഗങ്ങളിലുണ്ടാകുന്ന ചർമങ്ങളിലും വൈറസുകളുണ്ടാകും. രോഗബാധയുള്ള മൃഗങ്ങളുമായോ, അവയുടെ വിസർജ്യവസ്തുക്കൾ, മാംസം,സ്രവങ്ങൾ, പാൽ തുടങ്ങിയവയുമായോ ഉള്ള സമ്പർക്കംമൂലവും രോഗം പകരാനിടയാക്കും.

തീറ്റസാധനങ്ങളായ പുല്ല്,വൈക്കോൽ, തൊഴുത്തിലെ മറ്റു വസ്തുക്കൾ തുടങ്ങി പാൽപ്പാത്രങ്ങളിലൂടെ വരെ വൈറസ് മറ്റു മൃഗങ്ങളിലേക്കു പകരും.

രോഗലക്ഷണങ്ങൾ

ശക്തിയായ പനി
നാക്ക്,മോണ എന്നിവിടങ്ങളിൽ ദ്രാവകം നിറഞ്ഞ കുമിളകൾ പ്രത്യക്ഷപ്പെടും. ഇവ പിന്നിട് വൃണങ്ങളാകുന്നു.
വായിൽ നിന്ന് ഉമിനീർ നൂലുപോലെ ഒലിക്കുന്നു, തീറ്റതിന്നാൻ മടികാണിക്കുന്നു.
കുമ്പുകൾക്കിടയിലൽ വൃണങ്ങൾ പ്രത്യക്ഷപ്പെടും. ഈ വൃണങ്ങളിൽ ഈച്ച മുട്ടയിട്ടു പുഴുക്കളാകാൻ സാദ്ധ്യതയുണ്ട്. കുളമ്പ് ഇളകിപ്പോകാൻ സാധ്യതയുണ്ട്.
അകിടിൽ വൃണങ്ങൾ പ്രത്യക്ഷപ്പെടാനും സാധ്യതയുണ്ട്.
ചുണ്ടുകൾ അനക്കിക്കൊണ്ടിരിക്കുക,
മുടന്തുണ്ടാകുക, ഗർഭം അലസുക തുടങ്ങിയ ലക്ഷണങ്ങളും കാണിക്കും.പട്ടി, പൂച്ച തുടങ്ങിയവയും മനുഷ്യരും വൈറസിന്റെ വാഹകരാകാറുണ്ട്. രോഗബാധ കഴിഞ്ഞ് ഒരുമാസത്തിനുശേഷവും രോഗം പടരാൻ സാധ്യതയുണ്ട്. ഈ വൈറസുകൾ രോഗം മാറിയ പശുവിന്റെ ശരീരത്തിൽനിന്ന് ഒരുമാസത്തിനു ശേഷവും പുറത്തുവന്നുകൊണ്ടിരിക്കും

പ്രതിരോധകുത്തിവെയ്പാണ് ഫലപ്രദമായ നിയന്ത്രണമാർഗ്ഗം.പൂച്ച, പട്ടി, കാക്ക എന്നിവ തൊഴുത്തിൽ കയറുന്നതു തടയുന്നത് നല്ലതാണ്.

രോഗം വന്ന പശുവിനെ പരിചരിക്കുന്ന ആൾ പശുക്കളുള്ള മറ്റു സ്ഥലങ്ങളിലേക്ക് പോകുമ്പോൾ ആ പ്രദേശങ്ങളിലും രോഗം വ്യാപിച്ചേക്കാം.കൂടാതെ തൊഴുത്തിൽനിന്നു മാലിന്യങ്ങൾ പുഴയിലേക്കോ, തോട്ടിലേക്കോ ഒഴുക്കിവിടാതെ ശ്രദ്ധിക്കണം.കുളമ്പുരോഗം ബാധിച്ചു ചത്ത കാലികളുടെ ജഡം ആഴത്തിൽ മറവ് ചെയ്യണം.തൊഴുത്ത് വൃത്തിയായി പരിപാലിക്കാൻ ശ്രമിച്ചാലും കുറെയധികം രോഗങ്ങളെ അകറ്റാം.ഉണങ്ങിയ, വൃത്തിയുള്ള തൊഴുത്തിൽ കാലികളെ കെട്ടാൻ ശ്രമിക്കുക.ദിവസം രണ്ടുനേരമെങ്കിലും അണുനാശിനികൊണ്ട് (പൊട്ടാസ്യം പെർമാംഗനേറ്റ്, ക്ലോറിൻ, അക്രിഫ്‌ളേവിൻ )വായ, കുളമ്പ് എന്നിവ കഴുകുക. ബോറിക് പൗഡർ തേനിൽ ചാലിച്ചു പുരട്ടി കൊടുക്കുന്നതാണ് മറ്റൊരു ചികിത്സാ രീതി. കുളമ്പിൽ തേക്കിന്റെ എണ്ണ പുരട്ടിക്കൊടുക്കുന്നതും ഗുണം ചെയ്യും.