Trending Now

ബ്യൂട്ടിഫിക്കേഷന്‍ ക്യാമറയുമായി അസൂസ് സെന്‍ഫോണ്‍ ലൈവ്


അസൂസ് സെന്‍ഫോണ്‍ ലൈവ് ഇന്നു മുതല്‍ ഇന്ത്യന്‍ വിപണിയില്‍. ഇന്ന് ഉച്ചയ്ക്ക് ഒരു മണിക്ക് ഡല്‍ഹിയില്‍ ഫോണ്‍ ഔദ്യോഗികമായി പുറത്തിറക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.സ്മാര്‍ട്ട്‌ഫോണ്‍ ഉപഭോക്താക്കള്‍ക്ക് ആവശ്യമായ നിരവധി ഫീച്ചറുകളുമായാണ് അസൂസ് സെന്‍ഫോണ്‍ ലൈവിൻ്റെ വരവ്. പുതുതലമുറയെ ആകര്‍ഷിക്കും വിധത്തിലായിരിക്കും സെന്‍ഫോണ്‍.പേര് പോലെ തന്നെ ഉപഭോക്താക്കളെ ലൈവാക്കാനുള്ള ഫീച്ചറുകള്‍ സെന്‍ഫോണ്‍ ലൈവിലുണ്ടാകും.ഓണ്‍ലൈനില്‍ കൂടുതല്‍ സാന്നിധ്യമാകാന്‍ സഹായിക്കുന്ന പുതിയ ടെക്‌നോളജിയും അസൂസ് ലൈവിനെ വ്യത്യസ്തമാക്കുന്നു.സെന്‍ഫോണ്‍ ലൈവിൻ്റെ പ്രമോഷനായി നടത്തിയ ഗോ ലൈവ് ക്യാംപയിന് വന്‍ പ്രചരണം ലഭിച്ചിരുന്നു.
മുഖത്തെ പാടുകള്‍ ഫോട്ടോയെടുക്കുമ്പോള്‍ തന്നെ നീക്കം ചെയ്യാനുള്ള റിയല്‍ ടൈം ബ്യൂട്ടിഫിക്കേഷന്‍ ക്യാമറ തന്നെയാണ് സെന്‍ഫോണ്‍ ലൈവ് വിപണിയിലിറക്കുമ്പോള്‍ അസൂസ് ഏറ്റവും വലിയ പ്രത്യേകതയായി എടുത്തുകാണിക്കുന്നത്.ഫെയ്‌സ്ബുക്ക് ലൈവിന് സഹായകമാകുന്ന ഫീച്ചറുകളും സെന്‍ഫോണ്‍ ലൈവില്‍ ഉണ്ടാകും.വീഡിയോ എടുക്കുമ്പോള്‍ ബാക്ക് ഗ്രൗണ്ട് നോയിസ് ഒഴിവാക്കാന്‍ കഴിയുന്ന തരം എംഇഎംഎസ് മൈക്രോഫോണ്‍ സെന്‍ഫോണ്‍ ലൈവിനെ കൂടുതല്‍ ആകര്‍ഷകമാക്കുന്നു.
5 ഇഞ്ച് എച്ച്ഡി ഡിസ്‌പ്ലേ, ക്വാഡ് കോര്‍ ക്വാല്‍ക്കം പ്രൊസസര്‍, 2ജിബി റാം, 16ജിബി ഇന്റേണല്‍ മൈമ്മറി എന്നീ കോണ്‍ഫിഗറേഷനാണ് സെന്‍ഫോണ്‍ ലൈവിലും ഉള്ളത്.മെമ്മറി കാര്‍ഡ് ഉപയോഗിച്ച് സ്റ്റോറേജ് സ്‌പെയ്‌സ് 128ജിബി വരെ ഉയര്‍ത്താം.രണ്ട് സിം സ്ലോട്ടുകളിലും 4ജി സപ്പോര്‍ട്ട് ചെയ്യുമെന്ന പ്രത്യേകതയും സെന്‍ഫോണ്‍ ലൈവിനുണ്ട്. എന്നാല്‍ ഒരേ സമയത്ത് രണ്ട് സിമ്മിലും 4ജി ഉപയോഗിക്കാന്‍ കഴിയില്ലെന്ന് അസൂസ് വ്യക്തമാക്കിയിട്ടുണ്ട്.
13 മെഗാപിക്‌സല്‍ റിയര്‍ ക്യാമറ, 5മെഗാ പിക്‌സല്‍ ഫ്രണ്ട് ക്യാമറ, സോഫ്റ്റ് ലൈറ്റ് എല്‍ഇഡി ഫ്ലാഷ് എന്നിവയും സെന്‍ഫോണ്‍ ലൈവിനുണ്ടാകും.സെല്‍ഫി പ്രേമികള്‍ക്കും നല്ല ഫീച്ചേഴ്‌സ് നല്‍കുന്നുണ്ട് സെന്‍ഫോണ്‍. ലോ ലൈറ്റ്, മാനുവല്‍ മോഡ്, നൈറ്റ് ആന്‍ഡ് സെല്‍ഫി മോഡ് എന്നിവ സെന്‍ഫോണ്‍ ലൈവിനെ കൂടുതല്‍ സജീവമാക്കുന്നു.ആന്‍ഡ്രോയിഡ് മാര്‍ഷ്മാലോയാണ് ഫോണിലുള്ളത്.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

error: Content is protected !!