മുട്ടക്കോഴി വളർത്തൽ മൈക്രോ യൂണിറ്റ് വായ്പ : ആഗസ്റ്റ് 31 വരെ അപേക്ഷിക്കാം
കോന്നി വാര്‍ത്ത ഡോട്ട് കോം : മുട്ടക്കോഴി വളർത്തൽ മൈക്രോ യൂണിറ്റ് വായ്പ ആഗസ്റ്റ് 31 വരെ അപേക്ഷിക്കുന്നവർക്ക് നൽകുന്നതിന് അരുവാപ്പുലം ഫാർമേഴ്സ് സർവീസ് സഹകരണ ബാങ്ക് ഡയറക്ടർ ബോർഡ് യോഗം തീരുമാനിച്ചു.
ഏത് കാലാവസ്ഥയിലും വളരുന്ന ഉയർന്ന പ്രതിരോധ ശേഷിയുള്ള വെങ്കിടേശ്വര ഹാച്ചറിയുടെ വർഷത്തിൽ 300 മുട്ടകളിടുന്ന B V 380 മുട്ടകോഴികളും, ദീർഘകാലം നിലനിൽക്കുന്ന റ്റാറ്റ മെഷിൽ നിർമ്മിച്ച കോഴിക്കൂടും ഈ വായ്പാ പദ്ധതിയിൽ അംഗങ്ങൾക്ക് ലഭിക്കും.
ബാങ്ക് പ്രസിഡന്റ് കോന്നി വിജയകുമാർ അദ്ധ്യക്ഷത വഹിച്ചു. ജോജു വർഗ്ഗീസ് , ബിജു. പി വി , ശ്യാമള. റ്റി , മോനിക്കുട്ടി ദാനിയേൽ,കെ പി . നസ്സീർ, മാനേജിംഗ് ഡയറക്ടർ സലിൽ വയലാത്തല എന്നിവർ സംസാരിച്ചു.