ഇന്ത്യയിലെ പ്രീമിയര്‍ രാജ്യാന്തര എയര്‍ലൈനായ ജെറ്റ് എയര്‍വേസ് മുംബൈ-ലണ്ടന്‍ ഹീത്രൂ റൂട്ടില്‍ മൂന്നാമത്തെ നോണ്‍സ്റ്റോപ് പ്രതിദിന സര്‍വീസ് ആരംഭിക്കുന്നു. എയര്‍ലൈനിന്റെ വരുന്ന ശീതകാല ഷെഡ്യൂളിന്റെ ഭാഗമായി ഒക്ടോബര്‍ 29 മുതല്‍ സര്‍വീസ് നിലവില്‍ വരും. മുംബൈയില്‍ നിന്ന് 9.05ന് പുറപ്പെടുന്ന വിമാനം 1.35 (പ്രാദേശിക സമയം)ന് ലണ്ടന്‍ ഹീത്രൂവില്‍ എത്തും. തിരിച്ച് 3.30ന് (പ്രാദേശിക സമയം) പുറപ്പെടുന്ന സര്‍വീസ് 5.55ന് മുംബൈയിലെത്തും.
പുതിയ ഫ്ളൈറ്റിന്റെ വരവോടെ ഇന്ത്യ-യുകെ റൂട്ടില്‍ ജെറ്റ് എയര്‍വേസിന് യാത്രക്കാരുടെ എണ്ണത്തിലും ചരക്ക് ശേഷിയിലും 33 ശതമാനം വര്ധനയണ്ടാകുമെന്നുമാണ് ജെറ്റ് എയര്‍വേസ് അധികൃതരുടെ പ്രതീക്ഷ. മൂന്നാമത്തെ സര്‍വീസ്കൂടി ആരംഭിക്കുന്നതോടെ ഡെല്‍റ്റ എയര്‍ലൈന്‍സ്, വിര്‍ജിന്‍ അറ്റ്ലാന്റിക് തുടങ്ങിയ സഹകാരി എയര്‍ലൈനുകള്‍ വഴി ലണ്ടന്‍ ഹീത്രൂവിലൂടെ വടക്കേ അമേരിക്കയിലേക്കുള്ള കണക്ടീവിറ്റി കൂടി എളുപ്പമാകും.