നിയമസഭ തെരഞ്ഞെടുപ്പ്:ഉദ്യോഗസ്ഥര്‍ക്ക് പരിശീലനം നല്‍കി

Spread the love

 

നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി പത്തനംതിട്ട ജില്ലയിലെ റിട്ടേണിംഗ് ഓഫീസര്‍മാരുടെയും അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫീസര്‍മാരുടെയും പരിധിയിലുള്ള ഉദ്യോഗസ്ഥര്‍ക്ക് പരിശീലനം നല്‍കി.

കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ 35 ഉദ്യോഗസ്ഥര്‍ക്കാണ് 11 സ്റ്റേറ്റ് ലെവല്‍ മാസ്റ്റര്‍ ട്രെയിനര്‍മാര്‍ പരിശീലനം നല്‍കിയത്.

തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട നോമിനേഷന്‍, സൂക്ഷ്മ പരിശോധന, യോഗ്യത, അയോഗ്യത തുടങ്ങിയ വിഷയങ്ങളിലാണു പരിശീലന ക്ലാസുകള്‍ നടത്തിയത്. സ്റ്റേറ്റ് ലെവല്‍ മാസ്റ്റര്‍ ട്രെയിനര്‍ ഡെപ്യൂട്ടി തഹസിദാര്‍ ലാലുമോന്‍ ജോസഫ് പരിശീലനത്തിനു നേതൃത്വം നല്‍കി.

Related posts