Trending Now

പത്തനംതിട്ട ജില്ലാ കെട്ടിട നിര്‍മാണ തൊഴിലാളി ക്ഷേമ ബോര്‍ഡ്; അക്കൗണ്ട് മാറ്റണം

 

പത്തനംതിട്ട ജില്ലാ കെട്ടിട നിര്‍മാണ തൊഴിലാളി ക്ഷേമ ബോര്‍ഡില്‍ നിന്നും എസ്.ബി.ഐ ജനപ്രിയ അക്കൗണ്ടുകള്‍(സീറോ ബാലന്‍സ് അക്കൗണ്ട്) വഴി പെന്‍ഷന്‍ വാങ്ങുന്നവരുടെ ബാങ്ക് അക്കൗണ്ടുകള്‍ ബാങ്ക് അധികൃതര്‍ ബ്ലോക്ക് ചെയ്തിരിക്കുന്നതിനാല്‍ 2020 ഡിസംബര്‍ മുതലുളള പെന്‍ഷനുകള്‍ ഗുണഭോക്താക്കളുടെ അക്കൗണ്ടില്‍ ക്രെഡിറ്റാകാതെ ബോര്‍ഡ് അക്കൗണ്ടിലേക്ക് മടങ്ങി വന്നിരിക്കുന്നു.

ആയതിനാല്‍ എസ്.ബി.ഐ ജനപ്രിയ അക്കൗണ്ട് എടുത്തിട്ടുളള എല്ലാ പെന്‍ഷന്‍കാരും അവരവരുടെ ബാങ്കിനെ സമീപിച്ച് സേവിംഗ്സ് ബാങ്ക് അക്കൗണ്ടുകളാക്കി മാറ്റണമെന്ന്ജില്ലാ എക്സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു.

error: Content is protected !!