കോന്നി വാര്‍ത്ത ഡോട്ട് കോം : ജനവാസ മേഖലയിൽ പാറമടകളുടെ ദൂരം 200 മീറ്ററായി ഉയർത്തണമെന്നും, ഖനന വ്യവസ്ഥകൾ പാലിക്കുന്നുവെന്ന് ഉറപ്പാക്കുന്നതിന് നിരീക്ഷണസമിതി രൂപീകരിക്കണമെന്നും, ക്വാറി പ്രവർത്തനം ഉരുൾപൊട്ടലിന് കാരണമാകുന്നുണ്ടോ എന്ന് പഠനം നടത്തണമെന്നും, പാറ ഉല്പന്നങ്ങൾക്ക് വില നിയന്ത്രണം വേണമെന്നും, പാറ പൊട്ടിക്കന്നത് ആധുനിക സാങ്കേതിക വിദ്യകൾ സ്വീകരിക്കണമെന്നുമുള്ള നിർദ്ദേശങ്ങൾ അടങ്ങിയ നിയമസഭ പരിസ്ഥിതിസമിതി റിപ്പോർട്ട് സ്വാഗതാർഹമാണെന്ന് പരിസ്ഥിതി സംരക്ഷണ സമിതി യോഗം അഭിപ്രായപ്പെട്ടു.
പാറഖനനം പൂർണ്ണമായും പൊതുമേഖലയിലാക്കണമെന്നും, നിരീക്ഷണ സമിതിയിൽ പരിസ്ഥിതി പ്രവർത്തകരെക്കൂടി ഉൾപ്പെടുത്തണമെന്നും, ക്വാറികളിൽ എല്ലാമാസവും വിജിലൻസ് നേരിട്ട് പരിശോധന നടത്തണമെന്നും, പരിസരവാസികളുടെ പരാതികൾ പരിഹരിക്കുന്നതിന് സ്ഥിരം സംവിധാനം ഏർപ്പെടുത്തണമെന്നും റിപ്പോർട്ടിൽ എഴുതി ചേർക്കണമെന്ന് ആവശ്യപ്പെടുന്നതിനും യോഗം തീരുമാനിച്ചു.
സലിൽ വയലാത്തല , എസ്സ് കൃഷ്ണ കുമാർ, അഞ്ജിത എസ്സ് എന്നിവര്‍ സംസാരിച്ചു .