സാവരിയാ ബ്യൂട്ടി കെയര്‍ & സ്പാ:കോന്നിGERMAN പഠിക്കാം വളരെ എളുപ്പത്തിൽ. GERMAN ക്ലാസ്സ് ഇതാ കോന്നിയിലുംകോന്നി വാര്‍ത്തയിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാം email:[email protected] phone/WhatsApp : 8281888276കോന്നി വാര്‍ത്ത ഓണ്‍ലൈന്‍ പത്രത്തിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാംകോന്നി വാര്‍ത്തയിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാംഇന്‍റര്‍നെറ്റ് യുഗത്തില്‍ ആധുനിക പരസ്യങ്ങൾകോന്നി വാര്‍ത്ത ഡോട്ട് കോമിലേക്ക് സ്വാഗതംകോന്നി വാര്‍ത്ത ഡോട്ട് കോമിലൂടെ പരസ്യങ്ങള്‍ നല്‍കാംവാര്‍ത്തകള്‍ ,അറിയിപ്പുകള്‍ , സ്ഥാപന പരസ്യങ്ങള്‍ അറിയിക്കുകമല്ലി ,മുളക് , മഞ്ഞള്‍ എന്നിവ മിതമായ നിരക്കില്‍ പൊടിച്ച് നല്‍കും

ജൈവസമ്പുഷ്ടീകൃതവുമായ 109 വിളകള്‍ ഓഗസ്റ്റ് 11ന് പുറത്തിറക്കും

 

പ്രധാനമന്ത്രി നരേന്ദ്ര മോദി 2024 ഓഗസ്റ്റ് 11 ന് രാവിലെ 11 ന് ന്യൂഡല്‍ഹിയിലെ ഇന്ത്യ കാര്‍ഷിക ഗവേണഷ സ്ഥാപനത്തില്‍ അത്യുല്‍പ്പാദനശേഷിയുള്ളതും കാലാവസ്ഥയെ അതിജീവിക്കുന്നതും ജൈവസമ്പുഷ്ടീകൃതവുമായ 109 വിളകള്‍ പുറത്തിറക്കും. ചടങ്ങില്‍ കര്‍ഷകരുമായും ശാസ്ത്രജ്ഞരുമായും പ്രധാനമന്ത്രി സംവദിക്കും.

34 വയല്‍വിളകളും 27 ഹോര്‍ട്ടികള്‍ച്ചറല്‍ വിളകളും ഉള്‍പ്പെടുന്ന 61 വിളകളുടെ 109 ഇനങ്ങള്‍ പ്രധാനമന്ത്രി പുറത്തിറക്കും. വയല്‍വിളകളില്‍, ചെറുധാന്യങ്ങള്‍, കന്നുകാലി തീറ്റകള്‍ക്കായുള്ള വിളകള്‍, എണ്ണക്കുരുക്കള്‍, പയര്‍വര്‍ഗ്ഗങ്ങള്‍, കരിമ്പ്, പരുത്തി, നാരുകള്‍, മറ്റ് കരുത്തുറ്റ വിളകള്‍ എന്നിവയുള്‍പ്പെടെ വിവിധ ധാന്യങ്ങളുടെ വിത്തുകള്‍ പുറത്തിറക്കും. ഹോര്‍ട്ടികള്‍ച്ചറല്‍ വിളകളില്‍ വിവിധയിനം പഴങ്ങള്‍, പച്ചക്കറി വിളകള്‍, തോട്ടവിളകള്‍, കിഴങ്ങുവിളകള്‍, സുഗന്ധവ്യഞ്ജനങ്ങള്‍, പൂക്കള്‍, ഔഷധ വിളകള്‍ എന്നിവ പുറത്തിറക്കും.

സുസ്ഥിര കൃഷിയെയും കാലാവസ്ഥയെ അതിജീവിക്കുന്ന രീതികള്‍ സ്വീകരിക്കുന്നതിനെയും പ്രധാനമന്ത്രി എപ്പോഴും പ്രോത്സാഹിപ്പിച്ചിട്ടുണ്ട്. ഇന്ത്യയെ പോഷകാഹാരക്കുറവില്‍ നിന്ന് മുക്തമാക്കുന്നതിന് ഉച്ചഭക്ഷണം, അങ്കണവാടി മുതലായ നിരവധി ഗവണ്‍മെന്റ് പരിപാടികളുമായി ബന്ധിപ്പിച്ച് ജൈവസമ്പുഷ്ടീകൃത വിളകളെ പ്രോത്സാഹിപ്പിക്കുന്നതിനും അദ്ദേഹം ഊന്നല്‍ നല്‍കി. ഈ നടപടികള്‍ കര്‍ഷകര്‍ക്ക് മികച്ച വരുമാനം ഉറപ്പാക്കുന്നതിനൊപ്പം സംരംഭകത്വത്തിന്റെ പുതിയ വഴികള്‍ തുറക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. അത്യുല്‍പ്പാദനശേഷിയുള്ള 109 ഇനങ്ങള്‍ പുറത്തിറക്കുന്ന ഈ ഘട്ടം ഈ ദിശയിലെ മറ്റൊരു ചുവടുവയ്പ്പാണ്.

PM to release 109 high yielding, climate resilient and biofortified varieties of crops on 11th August

Prime Minister Narendra Modi will release 109 high yielding, climate resilient and biofortified varieties of crops on 11 August, 2024 at around 11 AM at India Agricultural Research Institute, New Delhi. Prime Minister will also interact with the farmers and scientists on the occasion.

Prime Minister will release 109 varieties of 61 crops which will include 34 field crops and 27 horticultural crops. Among the field crops, seeds of various cereals including millets, forage crops, oilseeds, pulses, sugarcane, cotton, fibre and other potential crops will be released. Among the horticultural crops, different varieties of fruits, vegetable crops, plantation crops, tuber crops, spices, flowers and medicinal crops will be released.

Prime Minister has always encouraged sustainable farming and adoption of climate resilient methodologies. He has also emphasised on promoting the biofortified varieties of crops by linking them with the several government programmes like Mid-Day Meal, Anganwadi, etc., to make India free from malnutrition. Prime Minister has stressed that these steps will ensure good income for the farmers along with opening new avenues of entrepreneurship for them. This step of release of 109 high yielding varieties is yet another step in this direction.