കോന്നി ഇഎംഎസ് ചാരിറ്റബിൾ സൊസൈറ്റിയുടെ പൊതുയോഗം നടന്നു

 

konnivartha.com: കോന്നി ഇഎംഎസ് ചാരിറ്റബിൾ സൊസൈറ്റിയുടെ വാർഷിക പൊതുയോഗം നടന്നു.പിആർപിസി ചെയർമാൻ കെ പി ഉദയഭാനു ഉദ്ഘാടനം ചെയ്തു. സൊസൈറ്റി പ്രസിഡന്റ്‌ ശ്യാംലാൽ അധ്യക്ഷനായി വാർഷിക റിപ്പോർട്ട്‌ സെക്രട്ടറി കെ എസ് ശശികുമാറും വരവ് ചിലവ് കണക്ക് ട്രെഷറർ സി കെ സുരേഷ് കുമാറും അവതരിപ്പിച്ചു.മുന്നോക്ക വിഭാഗ വികസന കോർപ്പറേഷൻ ബോർഡ് അംഗം ഫാ. ജിജി തോമസ് , ഫാ. ജോർജ് ഡാനിയേൽ ജോയിൻ്റ് സെക്രട്ടറി ടി രാജേഷ് കുമാർ എന്നിവർ സംസാരിച്ചു.

മലയാലപ്പുഴ കേന്ദ്രമാക്കി 56 സെന്റ് ഭൂമിയിൽ ഒരു പാലിയേറ്റീവ് പരിശീലന കേന്ദ്രവും അതുമ്പുകുളം കേന്ദ്രമാക്കി ഒരേക്കർ മുപ്പതു സെന്റ് ഭൂമിയിൽ ഒരു ഓൾഡ് ഏജ് ഹോമിന്റെയും നിർമ്മാണ പ്രവർത്തനങ്ങൾ ഈ നടപ്പു വർഷം തന്നെ ആരംഭിക്കുവാൻ തീരുമാനിച്ചു.പുതിയ ഭരണസമിതിയെ
തെരഞ്ഞെടുത്തു. ശ്യാംലാൽ (പ്രസിഡന്റ്‌), കെ എസ് ശശികുമാർ (സെക്രട്ടറി), സന്തോഷ്‌ കുമാർ , വർഗ്ഗീസ് ബേബി (വൈസ് പ്രസിഡന്റ്‌), രാജേഷ് കുമാർ, സി കെ സുരേഷ് കുമാർ (ജോയിൻ്റ് സെക്രട്ടറി), വിൽ‌സൺ ടി ജോർജ് (ട്രെഷറർ) എന്നിവരെ തെരഞ്ഞെടുത്തു.

error: Content is protected !!