പ്രധാന പെരുന്നാള്‍ 9,10 നും സുറിയാനി സഭ തലവന്‍ പരിശുദ്ധ പാത്രിയര്‍ക്കീസ് ബാവ പങ്കെടുക്കും.
konnivartha.com/ മഞ്ഞിനിക്കര; പരിശുദ്ധനായ മോര്‍ ഇഗ്നാത്തിയോസ് ഏലിയാസ് ത്രിതീയന്‍ പാത്രിയര്കീസ് ബാവായുടെ 92-മത് ദുഖ്റോനോ പെരുന്നാളിന് ഞായറാഴ്ച കൊടിയേറും. സഭയിലെ എല്ലാ പള്ളികളിലും കൊടിയേറ്റ് ചടങ്ങു നടത്തും .
ഈ വര്‍ഷത്തെ പെരുന്നാളിന് സുറിയാനി സഭയുടെ തലവന്‍ അന്തിയോക്യയിലെ പരിശുദ്ധ മോറാന്‍ മോര്‍ ഇഗ്നാത്തിയോസ് അഫ്രേം ദ്വീതിയന്‍ പാത്രിയര്‍ക്കീസ് ബാവായും , ശ്രേഷ്ഠ കാതോലിക്കാ ആബുന്‍ മോര്‍ ബസേലിയോസ് തോമസ് പ്രഥമന്‍ ബാവായും പരിശുദ്ധ യാക്കോബായ സുറിയാനി സഭയുടെ മെട്രോപ്പോലിത്തന്‍ ട്രസ്റ്റിയും , മലങ്കര മെത്രാപ്പോലീത്തയുമായ മോര്‍ ഗ്രീഗോറിയോസ് ജോസഫ് മെത്രാപ്പോലീത്തായും യാക്കോബായ സുറിയാനി സഭയിലെ എല്ലാ തിരുമേനിമാരും , രാഷ്ട്രീയ സാമൂഹിക നേതാക്കളും സംബന്ധിക്കും.
ഫെബ്രുവരി 4- തീയതി മഞ്ഞിനിക്കര ദയറാധിപന്‍ മോര്‍ അത്താനാസിയോസ് ഗീവര്‍ഗ്ഗീസ്, കൊല്ലം ഭദ്രാസനത്തിന്‍റെ മോര്‍ തേവോദോസ്യോസ് മാത്യുസ്, മോര്‍ കൂറിലോസ് ഗീവര്‍ഗ്ഗീസ് എന്നീ തിരുമേനിമാരുടെ കാര്‍മ്മികത്വത്തില്‍ രാവിലെ 8 മണിക്ക് ആരംഭിക്കുന്ന വിശുദ്ധ മൂന്നിന്‍മേല്‍ കുര്‍ബ്ബാനയ്ക്ക് ശേഷം മഞ്ഞിനിക്കര ദയറായിലും യാക്കോബായ സുറിയാനി സഭയിലെ എല്ലാ പള്ളികളിലും പാത്രിയര്‍ക്കാ പതാക ഉയര്‍ത്തും. അന്നേ ദിവസം വൈകിട്ട് 5.30ന് വിശുദ്ധ മോറാന്‍റെ കബറിടത്തില്‍ നിന്നും ഭക്തി നിര്‍ഭരമായി കൊണ്ടുപോകുന്ന പതാക 6 മണിക്ക് ഓമല്ലൂര്‍ കുരിശിന്‍തൊട്ടിയില്‍ മഞ്ഞിനിക്കര ദയറാധിപനായ മോര്‍ അത്താനാസിയോസ് ഗീവര്‍ഗീസ് മെത്രാപ്പോലീത്ത ഉയര്‍ത്തുന്നതാണ്. 5ാം തീയതി മുതല്‍ എല്ലാ ദിവസവും രാവിലെ 5 മണിക്ക് പ്രഭാത നമസ്ക്കാരവും 7.30 ന് വിശുദ്ധ കുര്‍ബാനയും 12.30 ന് ഉച്ച നമസ്ക്കാരവും വൈകിട്ട് 5 മണിക്ക് സന്ധ്യാ നമസ്ക്കാരവും ഉണ്ടായിരിക്കും.
5ാം തീയതി വൈകിട്ട് 6.30ന് ഗാന ശുശ്രുഷയും 7 മണിക്ക് കണ്‍വന്‍ഷന്‍ ഉദ്ഘാടനം, കൊല്ലം ഭദ്രാസനത്തിന്‍റെ മോര്‍ തേവോദോസിയോസ് മാത്യൂസ് മെത്രാപ്പോലിത്ത നടത്തും . തുടര്‍ന്ന് ഫാ. സോബിന്‍ ഏലിയാസ് വര്‍ഗ്ഗീസ് അറയ്ക്കലുഴത്തില്‍ പ്രസംഗിക്കും. 6ാം തീയതി ചൊവ്വാഴ്ച രാവിലെ 9.30 ന് തുമ്പമണ്‍ ഭദ്രാസന വനിതാസമാജം ധ്യാനയോഗം മോര്‍ മിലിത്തിയോസ് യൂഹാനോന്‍ മെത്രപ്പോലിത്ത ഉദ്ഘാടനം ചെയ്യുന്നതും ഫാ. സാംസണ്‍ മേലോത്ത് ധ്യാനപ്രസംഗം നടത്തും . അന്ന് വൈകിട്ട് 6.30 ന് ഗാന ശുശ്രുഷയും വൈകിട്ട് 7 മണിക്ക്
ഫാ. ബേസില്‍ മഴുവന്നൂര്‍ പ്രസംഗിക്കും . ഫെബ്രുവരി 7 ാം തീയതി ബുധനാഴ്ച വൈകിട്ട് 6.00 മണിക്ക് ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം പത്തനംതിട്ട ജില്ലാ കളക്ടര്‍ . ഷിബു എ. ഐ.എ.എസ് നിര്‍വ്വഹിക്കുന്നതും 92 നിര്‍ദ്ധനരായ ആളുകള്‍ക്ക് അരിയും വസ്ത്രങ്ങളും വിതരണം ചെയ്യുന്നതുമാണ്. തുടര്‍ന്ന് 7 മണിക്ക് ഗാന ശുശ്രുഷയും, 7.30 ന് ഫാ. ജേക്കബ് ഫിലിപ്പ് നടയില്‍ പ്രസംഗിക്കും . ഫെബ്രുവരി 8ാം തീയതി വ്യാഴാഴ്ച രാവിലെ 5 മണിക്ക് പ്രഭാത നമസ്ക്കാരവും, 7.30 ന് വിശുദ്ധ കുര്‍ബ്ബാനയും, വൈകിട്ട് 5 മണിക്ക് സന്ധ്യാ പ്രാര്‍ത്ഥനയും ഉണ്ടായിരിക്കും.
9ാം തീയതി വെള്ളിയാഴ്ച രാവിലെ 5 മണിക്ക് പ്രഭാത നമസ്കാരവും 7.30 ന് തുമ്പമണ്‍ ഭദ്രാസനത്തിന്‍റെ മോര്‍ മിലിത്തിയോസ് യൂഹാനോന്‍, കോഴിക്കോട് ഭദ്രാസനത്തിന്‍റെ മോര്‍ ഐറേനിയസ് പൗലൂസ്, മൂവാറ്റുപുഴ മേഖലയുടെ മോര്‍ അന്തീമോസ് മാത്യൂസ് എന്നീ തിരുമേനിമാരുടെ കാര്‍മ്മികത്വത്തില്‍ വിശുദ്ധ മൂന്നിന്മേല്‍ കുര്‍ബ്ബാനയും നടത്തും . ഉച്ചയ്ക്ക് 3 മണി മുതല്‍ ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നും എത്തുന്ന തീര്‍ത്ഥാടകരെയും കാല്‍നട തീര്‍ത്ഥയാത്ര സംഘങ്ങളെയും ഓമല്ലൂര്‍ കുരിശിങ്കല്‍ വച്ച് അഭിവന്ദ്യ മെത്രാപ്പോലീത്താമാരും മോര്‍ സ്തേഫാനോസ് പള്ളി ഇടവകക്കാരും സമീപ ഇടവക അംഗങ്ങളും സംയുക്തമായി സ്വീകരിച്ച് കബറിങ്കലേക്ക് വരവേല്‍ക്കും.
9ാം തീയതി വൈകിട്ട് 5 മണിക്ക്. സന്ധ്യ പ്രാര്‍ത്ഥനക്കു പരിശുദ്ധ മോറാന്‍ മോര്‍ ഇഗ്നാത്തിയോസ് അഫ്രേം ദ്വിതീയന്‍ പാത്രിയര്‍ക്കീസ് ബാവാ മുഖ്യ കാര്‍മികത്വം വഹിക്കും . തുടര്‍ന്ന് 6 മണിക്ക് നടക്കുന്ന പൊതുസമ്മേളനത്തില്‍ പരിശുദ്ധ മോറാന്‍ മോര്‍ ഇഗ്നാത്തിയോസ് അഫ്രേം ദ്വിതീയന്‍ പാത്രിയര്‍ക്കീസ് ബാവാ അദ്ധ്യക്ഷത വഹിക്കും. ശ്രേഷ്ഠ കാതോലിക്ക ആബൂന്‍ മോര്‍ ബസേലിയോസ് തോമസ് പ്രഥമന്‍ ബാവാ സമ്മേളനം ഉദ്ഘാടനം ചെയ്യും. സമ്മേളനത്തില്‍ യാക്കോബായ സുറിയാനി സഭയുടെ മെട്രോപ്പോലിത്തന്‍ ട്രസ്റ്റിയും മലങ്കര മെത്രാപ്പോലീത്തയുമായ മോര്‍ ഗ്രീഗോറിയോസ് ജോസഫ് മെത്രാപ്പോലീത്ത അനുഗ്രഹ പ്രഭാഷണം നടത്തും . സമ്മേളനത്തില്‍ അഖില മലങ്കര അടിസ്ഥാനത്തില്‍ സണ്ടേസ്കൂളില്‍ എറ്റവും കൂടുതല്‍ മാര്‍ക്കു വാങ്ങിയ കുട്ടിക്കുള്ള സെന്‍റ് ഏലിയാസ് ത്രിതീയന്‍ ഗോള്‍ഡ് മെഡല്‍ കോട്ടയം ഭദ്രാസന മെത്രാപ്പോലീത്തായും യാക്കോബായ സുറിയാനി സഭയുടെ പരിശുദ്ധ എപ്പിസ്കോപ്പല്‍ സുന്നഹദോസ് സെക്രട്ടറിയുമായ മോര്‍ തീമോത്തിയോസ് തോമസ് മെത്രാപ്പോലീത്തായും, തീര്‍ത്ഥാടക സംഘത്തില്‍ നിന്നുള്ള അവാര്‍ഡുകള്‍ മോര്‍ ദീയസ്കോറോസ് കുര്യാക്കോസ് മെത്രാപ്പോലീത്തായും, തുമ്പമണ്‍ ഭദ്രാസനത്തില്‍ നിന്നുള്ള അവാര്‍ഡുകള്‍ മോര്‍ മിലിത്തിയോസ് യൂഹാനോന്‍ മെത്രാപ്പോലീത്തായും വിതരണം ചെയ്യും .
ആരോഗ്യ വനിതാ ശിശു ക്ഷേമ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്ജ്, ആന്റോ ആന്‍റണി എം. പി., പത്തനംതിട്ട ജില്ലാ കളക്ടര്‍ ഷിബു എ. ഐ. എ. എസ്, സഭ വൈദിക ട്രസ്റ്റി ഫാ. റോയി ജോര്‍ജ്ജ് കട്ടച്ചിറ, സഭാ ട്രസ്റ്റി കമാന്‍ണ്ടര്‍ തമ്പു ജോര്‍ജ് തുകലന്‍, സഭാ സെക്രട്ടറി ജേക്കബ് സി. മാത്യു, പത്തനംതിട്ട ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍, ചെന്നീര്‍ക്കര ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റ് തോമസ് ജോര്‍ജ്, ഓമല്ലൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റ് ജോണ്‍സണ്‍ വിളവിനാല്‍, തുടങ്ങിയവര്‍ ആശംസ പ്രസംഗം നടത്തും . തുടര്‍ന്ന് തീര്‍ത്ഥയാത്ര സംഘത്തിന്‍റെ ആഭിമുഖ്യത്തില്‍ മോറാന്‍റെ കബറിങ്കല്‍ അഖണ്ഡ പ്രാര്‍ത്ഥനയും ഉണ്ടായിരിക്കുന്നതാണ്.
10ാം തീയതി ശനിയാഴ്ച വെളുപ്പിന് 3 മണിക്ക് മഞ്ഞിനിക്കര മോര്‍ സ്തേഫാനോസ് കത്തീഡ്രലില്‍ അഭിവന്ദ്യ മോര്‍ മിലിത്തിയോസ് യൂഹാനോന്‍ മെത്രാപ്പോലിത്തായുടെ കാര്‍മ്മികത്വത്തില്‍ വിശുദ്ധ കുര്‍ബ്ബാനയും, ദയറാ കത്തീഡ്രലില്‍ രാവിലെ 5.15 ന് പ്രഭാത പ്രാര്‍ത്ഥനയും തുടര്‍ന്ന് 5.45 ന് മോര്‍ തീമോത്തിയോസ് തോമസ് (സുന്നഹദോസ് സെക്രട്ടറി) മോര്‍ ഒസ്താത്തിയോസ് ഐസക് (മൈലാപ്പൂര്‍ ഭദ്രാസനം) മോര്‍ യൂലിയോസ് ഏലിയാസ് (കോതമംഗലം മേഖല) എന്നിവരുടെ കാര്‍മ്മികത്വത്തില്‍ വിശുദ്ധ മൂന്നിന്മേല്‍ കുര്‍ബ്ബാനയും തുടര്‍ന്ന് 8.30 ന് പരിശുദ്ധ മോറാന്‍ മോര്‍ ഇഗ്നാത്തിയോസ് അഫ്രേം ദ്വിതീയന്‍ പാത്രിയര്‍ക്കീസ് ബാവാ യുടെ കാര്‍മ്മികത്വത്തില്‍ വിശുദ്ധ കുര്‍ബ്ബാനയും നടക്കും . പരിശുദ്ധനായ മോര്‍ ഏലിയാസ് ത്രിതീയന്‍ ബാവായുടെ കബറിങ്കലും, മോര്‍ യൂലിയോസ് യാക്കോബ്, മോര്‍ ഒസ്ത്താത്തിയോസ് ബെന്യാമീന്‍ ജോസഫ്, മോര്‍ യൂലിയോസ് കുര്യാക്കോസ് എന്നി മെത്രാപ്പോലിത്താമാരുടെ കബറിടങ്ങളിലും ധുപ പ്രാര്‍ത്ഥനയും നടത്തും. . തുടര്‍ന്ന് 10.30 ന് സമാപന റാസയും നേര്‍ച്ച വിളമ്പോടെ പെരുന്നാള്‍ സമാപിക്കും .