20 കോടിയുടെ ഭാഗ്യശാലി പുതുച്ചേരിയിൽ

 

konnivartha.com: ക്രിസ്മസ്–പുതുവത്സര ബംപർ ലോട്ടറി അടിച്ചത് പുതുച്ചേരി സ്വദേശിക്ക്. 33 വയസ്സുള്ള ബിസിനസുകാരനായ ഇയാൾ ശബരിമല ദർശനത്തിനുശേഷം മടങ്ങുമ്പോൾ പത്മനാഭസ്വാമിക്ഷേത്രം സന്ദർശിച്ചപ്പോഴാണ് അതിനടുത്തുള്ള ലോട്ടറി കടയിൽനിന്ന് ലോട്ടറി വാങ്ങിയത്.

 

സുഹൃത്തുക്കളുമായും ലോട്ടറി ഏജന്റുമായും ലോട്ടറി ഡയറക്ടറേറ്റിലെത്തി സമ്മാനാർഹമായ ലോട്ടറി ടിക്കറ്റ് കൈമാറി.പേരുവിവരങ്ങൾ വെളിപ്പെടുത്തരുതെന്ന് അഭ്യർഥിച്ചിട്ടുണ്ടെന്ന് ലോട്ടറി ഡയറക്ടറേറ്റ് വ്യക്തമാക്കി.

error: Content is protected !!