Trending Now

റെയിഞ്ച് ഓഫീസിലെ 18 ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തു

 

 

വ്യാജമായി ശമ്പളം എഴുതിയെടുത്ത് പണം തട്ടിയെന്നാണ് ഇവര്‍ക്കെതിരെയുള്ള കണ്ടെത്തല്‍.ദിവസ വേതനക്കാരുടെ ലിസ്റ്റില്‍ വ്യാജ പേരുള്‍പ്പെടുത്തി 160000 രൂപയാണ് തട്ടിയെടുത്തത്. വനം വകുപ്പ് വിജിലന്‍സും ഫ്‌ലയിങ് സ്‌കോഡും ആണ് തട്ടിപ്പ് കണ്ടെത്തിയത്.

റെയിഞ്ച് ഓഫീസിലെ 18 ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തു. 2 റെയിഞ്ച് ഫോറസ്റ്റ് ഓഫീസര്‍, 3 ഡെപ്യൂട്ടി റെയിഞ്ച് ഫോറസ്റ്റ് ഓഫീസര്‍, ഒരു സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍, 11 ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍, ഒരു സീനിയര്‍ ക്ലര്‍ക്ക് എന്നിവര്‍ക്കെതിരെയാണ് നടപടി ആര്യങ്കാവ് ഫോറസ്റ്റ് റെയിഞ്ച് ഓഫീസില്‍ കൂട്ട സസ്‌പെന്‍ഷന്‍