ബസ് പുഴയിലേക്ക് തലകീഴായി മറിഞ്ഞു; രണ്ടു മരണം, നിരവധി പേർക്ക് പരിക്ക്

Spread the love

 

കോഴിക്കോട് തിരുവമ്പാടിയിൽ കെഎസ്ആര്‍ടിസി ബസ് നിയന്ത്രണം വിട്ട് പുഴയിലേക്ക് മറിഞ്ഞ് രണ്ട് സ്ത്രീകൾ മരിച്ചു.കോടഞ്ചേരി പഞ്ചായത്ത് കണ്ടപ്പഞ്ചാല്‍ സ്വദേശി വേലംകുന്നേൽ വാസുവിന്റെ ഭാര്യ കമല (61) ആനക്കാംപൊയിൽ പടിഞ്ഞാറക്കര തോയിലിൽ ത്രേസ്യ (75) എന്നിവരാണ് മരിച്ചത്.
നിരവധി പേർക്ക് പരിക്കേറ്റു .

ചൊവ്വ പകല്‍ ഒന്നര യോടെയായിരുന്നു അപകടം. ആനക്കാംപൊയില്‍ മുത്തപ്പന്‍ പുഴയില്‍ നിന്ന് തിരുവമ്പാടിയിലേക്ക് പോകുകയായിരുന്ന ബസാണ് അപകടത്തില്‍പ്പെട്ടത്. പാലത്തിന്റെ സൈഡിലിടിച്ച് ബസ് പുഴയിലേക്ക് മറിയുകയായിരുന്നു.

സമീപത്ത് റോഡ് പ്രവൃത്തിയിലേര്‍പ്പെട്ട തൊഴിലാളികളാണ് ആദ്യം രക്ഷാപ്രവര്‍ത്തനം നടത്തിയത്. പരിക്കേറ്റവരെ തിരുവമ്പാടിയിലേയും ഓമശേരിയിലേയും മുക്കത്തേയും സ്വകാര്യ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.

Related posts