നിരവധി തൊഴില്‍ അവസരങ്ങള്‍ ( 09/03/2023)

ജി.ഐ.എസ് സ്‌പെഷ്യലിസ്റ്റ് കരാർ നിയമനം

            റവന്യു വകുപ്പിന് കീഴിലുള്ള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലാൻഡ് ആൻഡ് ഡിസാസ്റ്റർ മാനേജ്‌മെന്റിലെ (ഐ.എൽ.ഡി.എം) റിവർ മാനേജ്‌മെന്റ് സെന്ററിൽ ജി.ഐ.എസ് സ്‌പെഷ്യലിസ്റ്റ് (ജ്യോഗ്രഫി)ജി.ഐ.എസ് സ്‌പെഷ്യലിസ്റ്റ് (ജിയോളജി) എന്നീ തസ്തികകളിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു.

ബന്ധപ്പെട്ട വിഷയത്തിൽ 55 ശതമാനം മാർക്കോട് കൂടി MA/ MSc, UGC/CSIR-NET എന്നിവയാണ് യോഗ്യത. ബന്ധപ്പെട്ട വിഷയങ്ങളിൽ പി.എച്ച്.ഡി ഉള്ളവർക്ക് ഒന്നരവർഷത്തെ പ്രവൃത്തി പരിചയം വെയിറ്റേജ് ആയി നൽകും. നദീ സംരക്ഷണ പ്രവർത്തനവുമായി ബന്ധപ്പെട്ട മേഖലയിൽ മൂന്നു വർഷത്തെ പ്രവൃത്തി പരിചയവും ആവശ്യമാണ്. പ്രായപരിധി 40 വയസ്. എഴുത്തു പരീക്ഷയും (70 മാർക്ക്)ഇന്റർവ്യൂവും (20 മാർക്ക്) നടത്തിയശേഷം ഒരു വർഷക്കാലയളവിലേക്കാണ് നിയമനം. പ്രതിമാസം 44,100 രൂപയാണ് വേതനം. അപേക്ഷയും അനുബന്ധരേഖകളും ildm.revenue@gmail.comഎന്ന മെയിൽ ഐ.ഡി-യിലോഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലാൻഡ് ആൻഡ് ഡിസാസ്റ്റർ മാനേജ്‌മെന്റ്പി.റ്റി.പി നഗർതിരുവനന്തപുരം-38 എന്ന വിലാസത്തിലോ മാർച്ച് 15 വൈകീട്ട് അഞ്ച് മണിക്ക് മുമ്പായി ലഭിക്കണം.

സെയില്‍സ് ഓര്‍ഗനൈസർ

സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ടിൽ സെയില്‍സ് ഓര്‍ഗനൈസർ തസ്തികയില്‍ ദിവസവേതനാടിസ്ഥാനത്തിൽ (ഒരു ഒഴിവ്) നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. എസ്.എസ്.എല്‍.സി,  പ്രസിദ്ധീകരണങ്ങളുടെ വില്പനയില്‍ ഒരുവര്‍ഷത്തെ പരിചയം എന്നിവയാണ് യോഗ്യത.

അപേക്ഷയുംആവശ്യമായ രേഖകളും മാര്‍ച്ച് 22ന് വൈകുന്നേരം 5 ന് മുമ്പായി ഇന്‍സ്റ്റിറ്റ്യൂട്ടിൽ ലഭ്യമാക്കണം. വിലാസം: കേരള സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട്സംസ്‌കൃത കോളേജ് കാമ്പസ്പാളയംതിരുവനന്തപുരം – 695034, ഫോണ്‍: 0471-2333790, 8547971483, director@ksicl.org.

വാക്-ഇൻ-ഇന്റർവ്യൂ

            കണ്ണൂർ ഗവ. ആയുർവേദ കോളജിലെ ശാലാക്യതന്ത്ര വകുപ്പിൽ കരാർ അടിസ്ഥാനത്തിൽ അസിസ്റ്റന്റ് പ്രൊഫസറായി നിയമനം നടത്തുന്നതിന് മാർച്ച് 15ന് രാവിലെ 11ന് കോളജിൽ വാക്-ഇൻ-ഇന്റർവ്യൂ നടത്തും. ബന്ധപ്പെട്ട വിഷയത്തിൽ ബിരുദാനന്തര ബിരുദമാണ് അടിസ്ഥാന യോഗ്യത. പ്രവൃത്തിപരിചയമുള്ളവർക്ക് മുൻഗണന. ജനന തീയതി, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളും ശരിപ്പകർപ്പുകളും, ആധാർ കാർഡ്, പാൻ കാർഡ് എന്നിവയുടെ പകർപ്പുകളും, ബയോഡാറ്റയും സഹിതം കൃത്യസമയത്ത് ഹാജരാകണം. പ്രതിമാസം 57,525 രൂപയാണ് സമാഹൃത വേതനം. നിയമനം ഒരു വർഷത്തേക്കോ സ്ഥിര നിയമനം നടക്കുന്നത് വരെയോ ആയിരിക്കും.

സ്പീച്ച് പത്തോളജിസ്റ്റ് ആൻഡ്

ഓഡിയോളജിസ്റ്റ് ഒഴിവ്

            തിരുവനന്തപുരം മെഡിക്കൽ കോളേജ് ചൈൽഡ് ഡെവലപ്‌മെന്റ് സെന്ററിലെ ക്ലിനിക്കിൽ സ്പീച്ച് പത്തോളജിസ്റ്റ് ആൻഡ് ഓഡിയോളജിസ്റ്റിന്റെ ഒരു താത്കാലിക ഒഴിവുണ്ട്. പ്രതിദിനവേതനം 1,205 രൂപ. എം.എസ്.സി സ്പീച്ച് ഹിയറിങ് അല്ലെങ്കിൽ മാസ്റ്റർ ഓഫ് ഓഡിയോളജി ആൻഡ് സ്പീച്ച് ലാംഗ്വേജ് പത്തോളജി ബിരുദാനന്തര-ബിരുദധാരികളായിരിക്കണം. സർട്ടിഫിക്കറ്റുകളുടെ പകർപ്പ്ബയോഡേറ്റഎന്നിവയുൾപ്പെടെയുള്ള അപേക്ഷ മാർച്ച് 16-ന് വൈകീട്ട് 3 ന് മുമ്പായി സി.ഡി.സി.-യിൽ ലഭ്യമാക്കണം. വിശദവിവരങ്ങൾക്ക്: www.cdckerala.org, 0471-2553540.

നിഷിൽ ഒഴിവ്

നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്പീ്ച്ച് ആന്‍ഡ് ഹിയറിംഗിൽ കോമേഴ്സ് ലക്ചററുടെ ലീവ് വേക്കൻസിയിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി മാര്‍ച്ച് 16. കൂടുതല്‍ വിവരങ്ങള്‍ക്ക്: https://nish.ac.in/others/career.

അപേക്ഷ ക്ഷണിച്ചു

ഫീഷറീസ് വകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന Agency for Development of Aquaculture, Kerala (ADAK) എന്ന സ്ഥാപനത്തിൽ ക്ലർക്ക് കം അക്കൗണ്ടന്റ് തസ്തികയിൽ ദിവസവേതനത്തിലും അക്കൗണ്ട്‌സ് ഓഫീസർ തസ്തികയിൽ കരാർ അടിസ്ഥാനത്തിലും താൽക്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.

ക്ലർക്ക് കം അക്കൗണ്ടന്റിന് ബികോംടാലിഎം.എസ്. ഓഫീസ് എന്നിവയാണു യോഗ്യത. ടൈപ്പ്‌റൈറ്റിംഗ് (ഇംഗ്ലീഷ്മലയാളം) ലോവർ അഭിലഷണീയം. അക്കൗണ്ട്‌സ് ഓഫീസർക്ക് സി.എ. ഇന്റർ-ആണ് യോഗ്യത. ക്ലർക്ക് കം അക്കൗണ്ടന്റ് തസ്തികയിൽ പ്രതിദിനം 755 രൂപയും അക്കൗണ്ട്‌സ് ഓഫീസർ തസ്തികയിൽ പ്രതിമാസം 40,000 രൂപ സഞ്ചിത വേതനമായും നൽകും. അപേക്ഷ സ്വയം സാക്ഷ്യപ്പെടുത്തിയ യോഗ്യതാസർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ സഹിതം ഓൺലൈനായോ തപാൽ മാർഗമോ നേരിട്ടോ എ.ഡി.എ.കെ ഹെഡ് ഓഫീസിൽ മാർച്ച് 15നകം ലഭ്യമാക്കണം. അപേക്ഷകൾ അയയ്‌ക്കേണ്ട വിലാസം: Agency for Development of Aquaculture, Kerala (ADAK), T.C. 29/3126, Reeja, Minchin Road, Vazhuthacaud, TVPM-695014. ഫോൺ: 0471-2322410. ഇ-മെയിൽ: adaktvm@gmail.com.

റിസേർച്ച് അസോസിയേറ്റ്

 സംസ്ഥാന പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന ഡയറക്ടറേറ്റിൽ നടപ്പിലാക്കുന്ന പ്രോജക്ടിലേക്ക് Research Associate തസ്തികയിൽ കരാർ അടിസ്ഥാനത്തിലുള്ള നിയമനത്തിന്  അപേക്ഷ ക്ഷണിച്ചു. അപേക്ഷയുമായി ബന്ധപ്പെട്ട മാർഗ്ഗനിർദ്ദേശങ്ങൾമാതൃകാ അപേക്ഷ ഫോറം എന്നിവ www.envt.kerala.gov.inഎന്ന വിലാസത്തിൽ ലഭിക്കും. ലഭിക്കുന്ന അപേക്ഷകളിൽ നിന്നു തയ്യാറാക്കുന്ന ചുരുക്കപ്പട്ടികയിൽ ഉൾപ്പെടുന്ന അപേക്ഷകരെ മാത്രമേ ഇന്റർവ്യൂവിന് പരിഗണിക്കു. യോഗ്യരായ ഉദ്യോഗാർഥികൾ നിർദ്ദിഷ്ട മാതൃകയിൽ പൂരിപ്പിച്ച അപേക്ഷയും വിശദമായ ബയോഡേറ്റയും മാർച്ച് 25 നു വൈകിട്ട് അഞ്ചിനു മുൻപ് ഡയറക്ടർപരിസ്ഥിതി കാലാവസ്ഥ വ്യതിയാന ഡയറക്ടറേറ്റ്കെ.എസ്.ആർ.ടി.സി ബസ് ടർമിനൽ (നാലാം നില) തിരുവനന്തപുരം 695 001 എന്ന വിലാസത്തിൽ സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക്:  0471-2326264, environmentdirectorate@gmail.com.

പ്രൊജക്ട് ഫെല്ലോ

കേരള വന ഗവേഷണ സ്ഥാപനത്തിൽ 31 ജനുവരി 2024 വരെ കാലാവധിയുള്ള ഒരു സമയബന്ധിത ഗവേഷണ പദ്ധതിയായ ‘എസ്റ്റാബ്ലിഷ്‌മെന്റ് ഓഫ് നോഡൽ സെന്റർ ഓഫ് അലൈൻ ഇൻവേസിവ് സ്പീഷീസ് റിസർച്ച് ആൻഡ് മാനേജ്മെന്റ്’ ൽ ഒരു പ്രൊജക്ട് ഫെല്ലോയുടെ താത്കാലിക ഒഴിവിൽ നിയമനത്തിന് മാർച്ച് 15നു രാവിലെ 10ന് വനഗവേഷണ സ്ഥാപനത്തിന്റെ തൃശ്ശൂർ പീച്ചിയിലുള്ള ഓഫീസിൽ വെച്ച് ഇന്റർവ്യൂ നടത്തും. വിശദവിവരങ്ങൾക്ക്: www.kfri.res.in.

വാക് ഇൻ ഇന്റർവ്യു

            തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിലെ അനസ്‌തേഷ്യ/ പീഡിയാട്രിക് കാർഡിയോളജി (അനസ്‌തേഷ്യ) വിഭാഗത്തിൽ സീനിയർ റസിഡന്റ് അസിസ്റ്റന്റ് തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിന് വാക്- ഇൻ- ഇന്റർവ്യു നടത്തും. അനസ്‌തേഷ്യ/ പീഡിയാട്രിക് കാർഡിയോളജി (അനസ്‌തേഷ്യ) വിഭാഗത്തിൽ പി.ജി.,  ടി.സി.എം.സി. രജിസ്‌ട്രേഷൻ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. താത്പര്യമുള്ളവർ വിദ്യാഭ്യാസ യോഗ്യതജനനതീയതിമുൻപരിചയംമേൽ വിലാസം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളും സർട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം മാർച്ച് 13 ന് രാവിലെ 11.30 ന് തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളേജ് പ്രിൻസിപ്പാളിന്റെ കാര്യാലയത്തിൽ ഹാജരാകണം.

error: Content is protected !!