അഗ്രികൾച്ചറൽ ആൻഡ് പ്രോസസ്ഡ് ഫുഡ് പ്രൊഡക്‌ട്‌സ് എക്‌സ്‌പോർട്ട് ഡെവലപ്‌മെന്റ് അതോറിറ്റി (എപിഇഡിഎ) ഡിസംബർ 28ന് സംഘടിപ്പിച്ച ചടങ്ങിൽ കാനഡയിലെ ടോറന്റൊയിലേക്കുള്ള ജി ഐ ടാഗ് ചെയ്ത മറയൂർ ശർക്കരയുടെ കടൽ വഴിയുള്ള കയറ്റുമതി വെർച്വൽ ആയി ഫ്ലാഗ് ഓഫ് ചെയ്തു. എപിഇഡിഎ-ൽ രജിസ്റ്റർ ചെയ്ത എഫ്‌പിഒയായ ഇടുക്കി ജില്ലയിലെ മറയൂരിലുള്ള ‘അഞ്ചുനാട് കരിമ്പു ഉൽപാദന വിപണന സംഘത്തിൽ’ നിന്നും M/s. നിലമേൽ എക്സ്പോര്ട്സ് ആണ് ശർക്കര കയറ്റുമതി ചെയ്യുന്നത്.
ഏകദേശം 2.3 ദശലക്ഷം ഇന്ത്യൻ പ്രവാസികളുള്ള കാനഡയിലെ ഇന്ത്യൻ ഉൽപ്പന്നങ്ങൾക്കുള്ള വലിയ വിപണി സാധ്യതയെക്കുറിച്ച് ശ്രീ സഞ്ജയ് കുമാർ വർമ്മ വ്യക്തമാക്കി. കഴിഞ്ഞ ഏതാനും വർഷങ്ങളായി ഇന്ത്യയിൽ നിന്ന് കാനഡയിലേക്കുള്ള ശർക്കര കയറ്റുമതി ഗണ്യമായി വർധിച്ചിട്ടുണ്ടെന്നും എന്നാൽ കാനഡയിലെ ശർക്കരയുടെ ആഗോള ഇറക്കുമതി താരതമ്യപ്പെടുത്തുമ്പോൾ ഇന്ത്യയുടെ പങ്ക് തുച്ഛമാണെന്നും അദ്ദേഹം പരാമർശിച്ചു. ഇത്തരം സംരംഭങ്ങളിലൂടെ ഈ തോത് വർധിപ്പിക്കണമെന്ന് അദ്ദേഹം എപിഇഡിഎയോട് ആവശ്യപ്പെട്ടു.
കേരളത്തിൽ നിന്നുള്ള ‘മറയൂർ ശർക്കര’ എന്ന് ജിഐ ടാഗ് ചെയ്‌ത കരിമ്പ് ശർക്കരയുടെ നിർമ്മാണത്തിൽ വിദഗ്ധരായ എഫ്‌പിഒയാണ് അഞ്ചുനാട് കരിമ്പു ഉൽപാദന വിപണന സംഘം. വൃത്താകൃതിയിലുള്ള ശർക്കര (‘ഉണ്ട ശർക്കര’), ക്യൂബ്, പൊടി, ദ്രാവകം, മസാലകൾ ചേർത്ത മിഠായി എന്നിങ്ങനെ വിവിധ രൂപങ്ങളിൽ ഈ സംഘം ശർക്കര ഉത്പാദിപ്പിക്കുന്നു.
ലോകത്തെ മൊത്തം ശർക്കര ഉൽപ്പാദനത്തിന്റെ 70% ത്തിലധികമുള്ള ഇന്ത്യ, ലോകത്തെ മുൻനിര വ്യാപാരികളിലും കയറ്റുമതിക്കാരിലും ഒന്നായി അംഗീകരിക്കപ്പെട്ടിരിക്കുന്നു. 2021-22 വർഷത്തിൽ ഇന്ത്യ, 375.20 ദശലക്ഷം യുഎസ് ഡോളർ മൂല്യമുള്ള 5,51,716.76 MT ശർക്കര, മധുര ഉൽപ്പന്നങ്ങൾ ലോകത്തിലേക്ക് കയറ്റുമതി ചെയ്തു. 2021-22 ൽ ഇന്ത്യയിൽ നിന്ന് കരിമ്പ് ശർക്കര കയറ്റുമതി മാത്രം 28.90 യു എസ് ഡോളർ ദശലക്ഷം മൂല്യമുള്ളതാണ്. അതിൽ 12.14% വിഹിതം കേരളത്തിൽ നിന്നാണ്. യുഎഇ, സൗദി അറേബ്യ, ഒമാൻ, ഖത്തർ, കുവൈറ്റ്, യുകെ തുടങ്ങിയ രാജ്യങ്ങളിലേക്കാണ് 2021-22ൽ കേരളത്തിൽ നിന്നുള്ള ശർക്കര പ്രധാനമായും കയറ്റുമതി ചെയ്തത്.
കാനഡയിലെ ഇന്ത്യൻ ഹൈക്കമ്മീഷണർ ശ്രീ സഞ്ജയ് കുമാർ വർമ്മ, ചരക്ക് ഫ്ലാഗ് ഓഫ് ചെയ്തു
Agricultural and Processed Food Products Export Development Authority (APEDA) organized the flagging off ceremony of a sea shipment of GI Tagged “Marayoor Jaggery” sourced from an APEDA registered FPO, ‘Anchunadu Karimbu Ulpadhana Vipanana Sangam’ based in Marayoor, Idukki, to Toronto, Canada virtually on December 28, 2022 by M/s. Nilamel Exports.
Shri Sanjay Kumar Verma said that there was a large market in Canada for Indian products with around 2.3 million Indian diaspora residing there. He mentioned that cane Jaggery exports from India to Canada had increased significantly over the past few years but on comparing the global import of cane Jaggery to Canada, the share of India was meagre. He urged APEDA to increase this proportion with such initiatives.
Anchunadu Karimbu Ulpadhana Vipanana Sangam is an FPO specialized in production of GI tagged cane jaggery from Kerala popularly known as ‘Marayoor Jaggery’.
With more than 70% of the world’s jaggery production, India is recognized as one of the leading traders and exporters of the product to the world. India exported 551,716.76 MT of jaggery and confectionery products worth 375.20 USD Millions in 2021-22. The cane jaggery export alone was worth 28.90 USD Millions in which 12.14% share was from Kerala. The major export destinations of cane jaggery from Kerala in 2021-22 were UAE, Saudi Arabia, Oman, Qatar, Kuwait and the UK.