Trending Now

ശബരിമല വാര്‍ത്തകള്‍ / വിശേഷങ്ങള്‍ ( 23/12/2022)

ശബരിമലയില്‍ ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയായി സുപ്രീം കോടതി ജഡ്്
ജഡ്ജി  സി.ടി. രവികുമാര്‍

ശബരിമല: സന്നിധാനത്ത് ‘പുണ്യം പൂങ്കാവനം’ ശുചീകരണപ്രവര്‍ത്തനങ്ങളില്‍ സജീവപങ്കാളിയായി സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് സി.ടി. രവികുമാര്‍. ശബരിമല ദര്‍ശനത്തിനെത്തിയ ജസ്റ്റീസ് സി.ടി. രവികുമാര്‍  (ഡിസംബര്‍23) രാവിലെ ഒന്‍പതു മണി മുതല്‍ സന്നിധാനത്തു നടന്ന ശുചീകരണപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി.

 

കറുപ്പണിഞ്ഞെത്തിയ ജസ്റ്റീസ് സി.ടി. രവികുമാര്‍ ചാക്കുകളിലും മാലിന്യനിക്ഷേപ ബിന്നുകളിലുമുണ്ടായിരുന്ന മാലിന്യങ്ങള്‍ സ്വയം ചുമന്നു ട്രാക്ടറിലേക്കു മാറ്റി. പുണ്യം പൂങ്കാവനം ഓഫീസിനു സമീപവും, അയ്യപ്പസേവാ സംഘം അന്നദാനമണ്ഡപത്തിനു മുന്നിലും ധനലക്ഷ്മി ബാങ്കിനു സമീപവുമുണ്ടായിരുന്ന മാലിന്യങ്ങള്‍ പൂര്‍ണമായും നീക്കുന്നതിന് ജസ്റ്റിസ് സി.ടി. രവികുമാര്‍ നേതൃത്വം നല്‍കി. ശുചീകരണപ്രവര്‍ത്തനങ്ങള്‍ക്കു മുമ്പ് പുണ്യം പൂങ്കാവനം ഓഫീസിലെത്തിയ ജസ്റ്റിസ് സി.ടി. രവികുമാര്‍ സന്ദര്‍ശകഡയറിയില്‍ പുണ്യം പൂങ്കാവനം പദ്ധതിയെ അനുമോദിച്ച് കുറിപ്പെഴുതി.

 

വ്യാഴാഴ്ച വൈകിട്ട് സന്നിധാനത്തുനടന്ന ദേവസ്വം ബോര്‍ഡ് ജീവനക്കാരുടെ കര്‍പ്പൂരാഴി ഘോഷയാത്രചടങ്ങിലും ജസ്റ്റീസ് സി.ടി. രവികുമാര്‍ സംബന്ധിച്ചിരുന്നു.
ശബരിമല അസിസ്റ്റന്റ് സ്പെഷല്‍ ഓഫീസര്‍ നിഥിന്‍ രാജ്, ദ്രുതകര്‍മസേന ഡെപ്യൂട്ടി കമാന്‍ഡന്റ് ജി. വിജയന്‍, സന്നിധാനം പോലീസ് അസിസ്റ്റന്റ് കമാന്‍ഡന്റ് സി.പി. അശോകന്‍, ഓഫീസര്‍ കമാന്‍ഡന്റുമാരായ എ. ഷാജഹാന്‍, ബാലകൃഷ്ണന്‍, സി.കെ. കുമാരന്‍ എന്നിവര്‍ ശുചീകരണപ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്‍കി. പുണ്യം പൂങ്കാവനം പോലീസ് സേനാംഗങ്ങള്‍, ദ്രുതകര്‍മസേന(ആര്‍.എ.എഫ്), ദേശീയദുരന്തപ്രതികരണ സേന(എന്‍.ഡി.ആര്‍.എഫ്.) അംഗങ്ങള്‍, അഗ്‌നി രക്ഷാ സേന, എക്സൈസ്, വനംവകുപ്പ് ജീവനക്കാര്‍, പുണ്യം പൂങ്കാവനം വോളണ്ടിയര്‍മാര്‍, അഖില ഭാരത അയ്യപ്പ സേവാസംഘം വോളണ്ടിയര്‍മാര്‍, അയ്യപ്പഭക്തര്‍, ശുചീകരണത്തൊഴിലാളികള്‍ എന്നിവര്‍ ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയായി.

ഹോട്ടലുകളിലും  വ്യാപാരസ്ഥാപനങ്ങളിലും പരിശോധന നടത്തി

ശബരിമല: ജലജന്യരോഗങ്ങള്‍ പടരുന്നതു തടയുന്നതിനായി പ്രത്യേക സ്‌ക്വാഡ് സന്നിധാനത്തെ ഹോട്ടലുകളിലും വ്യാപാരശാലകളിലും ദേവസ്വം ബോര്‍ഡ് മെസിലും പരിശോധന നടത്തി. ഡ്യൂട്ടി മജിസ്‌ട്രേറ്റിന്റെ നിര്‍ദേശത്തേത്തുടര്‍ന്നാണ് പരിശോധന നടത്തിയത്. ഏപ്രണ്‍, മാസ്‌ക്, തൊപ്പി എന്നിവ ധരിക്കാതെ ജോലിചെയ്ത മെസിലെ ജീവനക്കാരോടു ഇവ ധരിക്കണമെന്നു നിര്‍ദേശം നല്‍കി. അടുക്കളയും പരിസര പ്രദേശങ്ങളും വൃത്തിയായി സൂക്ഷിക്കാനും അഴുക്കുവെള്ളം ഒഴുക്കുന്ന ഓടയുടെ മുകള്‍ ഭാഗം മൂടാനും നിര്‍ദേശം നല്‍കി. ആരോഗ്യകാര്‍ഡ്് ഇല്ലാത്ത കരാര്‍ ജീവനക്കാരെ ഒഴിവാക്കാന്‍ ദേവസ്വം ബോര്‍ഡിന് നിര്‍ദേശം നല്‍കി. പില്‍ഗ്രിം സെന്റര്‍ രണ്ടിനോട് ചേര്‍ന്ന് പ്രവര്‍ത്തിച്ചുവന്ന മൊബൈല്‍ ചാര്‍ജിങ് കേന്ദ്രത്തിന്റെ ഫിറ്റ്നസ് പരിശോധിക്കാന്‍ കെ.എസ്.ഇ.ബിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.

 

ആറരലക്ഷമെത്തി സന്നിധാനത്തെ അന്നദാനം

സീസണില്‍ സംഭാവനയായി ലഭിച്ചത് 87 ലക്ഷം രൂപ
പ്രതിദിനം ഭക്ഷണത്തിനെത്തുന്നത് 17000 പേര്‍

ശബരിമല: ഈ മണ്ഡലകാലത്ത് ആറരലക്ഷത്തോളം ഭക്തര്‍ക്ക് അന്നമേകി ദേവസ്വം ബോര്‍ഡിന്റെ അന്നദാന മണ്ഡപം. ശബരിമല ദര്‍ശനത്തിനെത്തുന്ന ഭക്തര്‍ക്കു സൗജന്യ ഭക്ഷണം നല്‍കുന്ന ദേവസ്വം ബോര്‍ഡിന്റെ അന്നദാന മണ്ഡപത്തില്‍ പ്രതിദിനം 17,000 പേരാണ് മൂന്നുനേരങ്ങളിലായി ഭക്ഷണത്തിന് എത്തുന്നത്.
ഇക്കുറി മണ്ഡലകാലം ആരംഭിച്ചതുമുതല്‍ ഇന്നലെ(ഡിസംബര്‍ 23) രാവിലെ വരെയായി 6,35,000 പേര്‍ അന്നദാനത്തില്‍ പങ്കെടുത്തിട്ടുണ്ടെന്ന് അന്നദാന മണ്ഡപം സ്പെഷ്യല്‍ ഓഫിസര്‍ എസ്. സുനില്‍കുമാര്‍ പറഞ്ഞു. ശബരിമലയിലെത്തുന്ന ഭക്തരില്‍നിന്നും മറ്റുള്ളവരില്‍ നിന്നുമുള്ള സംഭാവനയായി 87 ലക്ഷം രൂപയാണ് ഈ സീസണില്‍ ദേവസ്വം ബോര്‍ഡിന്റെ അന്നദാനപദ്ധതിക്കായി ലഭിച്ചത്.
മാളികപ്പുറം ക്ഷേത്രത്തിനു സമീപമാണ് ആധുനികരീതിയില്‍ പണികഴിപ്പിച്ച ദേവസ്വം ബോര്‍ഡിന്റെ അന്നദാന മണ്ഡപം. ഒരുനേരം 7,000 പേര്‍ക്ക് ഇവിടെ ഭക്ഷണം കഴിക്കാന്‍ സാധിക്കും. മൂന്നു ഷിഫ്റ്റുകളിലായി 240 പേരാണിവിടെ ജോലിചെയ്യുന്നത്.
പ്രഭാത ഭക്ഷണമായി ഉപ്പുമാവ്, കടലക്കറി, ചുക്കുകാപ്പി, ചുക്കുവെള്ളം എന്നിവ രാവിലെ 6.30 മുതല്‍ 11 മണി വരെ വിതരണം ചെയ്യും. ഉച്ചക്ക് 12 മുതല്‍ 3.30 വരെ പുലാവ്, അച്ചാര്‍, സാലഡ്, ചുക്കുവെള്ളം എന്നിവയും രാത്രിഭക്ഷണമായി വൈകീട്ട് 6.30 മുതല്‍ 11.15 വരെ കഞ്ഞി പയര്‍/അസ്ത്രം എന്നിവയുമാണ് നല്‍കുന്നത്.
അന്നദാനത്തിനായി മണ്ഡപത്തിലെത്തുന്ന ഭക്തരെ സ്വാമി അയ്യപ്പനായാണ് ബോര്‍ഡ് കാണുന്നത്. അതുകൊണ്ടുതന്നെ ശുചിത്വ പൂര്‍ണമായ ഭക്ഷണമാണ് അവര്‍ക്ക് നല്‍കുന്നത്. ഓരോനേരവും ഇവിടെനിന്നു വിതരണം ചെയ്യുന്ന ഭക്ഷണത്തിന്റെ നിലവാരം ഉദ്യോഗസ്ഥസംഘം പരിശോധിച്ചു ഉറപ്പുവരുത്തിയ ശേഷമാണ് ഭക്തര്‍ക്ക് വിളമ്പുന്നതെന്നു സ്പെഷ്യല്‍ ഓഫിസര്‍ പറഞ്ഞു.
ഭക്ഷ്യവസ്തുക്കള്‍ക്കൊപ്പം അന്നദാന മണ്ഡപവും ശുചിയായി സംരക്ഷിക്കാന്‍ നിഷ്ഠ പുലര്‍ത്തുന്നുണ്ട്. ദിവസവും മൂന്നുനേരം പുല്‍ത്തൈലം അടക്കമുള്ളവ ഉപയോഗിച്ച് യന്ത്രസഹായത്തോടെ മണ്ഡപം അണുവിമുക്തമാക്കും. പാത്രങ്ങള്‍ ഇലക്ട്രിക്കല്‍ ഡിഷ് വാഷറുപയോഗിച്ച് കഴുകാനുള്ള സംവിധാനവുമൊരുക്കിയിട്ടുണ്ട്.

തങ്കഅങ്കി രഥഘോഷയാത്ര ആറന്മുളയില്‍നിന്നു പുറപ്പെട്ടു

ശബരിമലയില്‍ മണ്ഡലപൂജയ്ക്ക് അയ്യപ്പ വിഗ്രഹത്തില്‍ ചാര്‍ത്താനുള്ള തങ്കഅങ്കി വഹിച്ചുകൊണ്ടുള്ള രഥഘോഷയാത്ര വെള്ളിയാഴ്ച രാവിലെ ഏഴിന് ആറന്മുള പാര്‍ത്ഥസാരഥി ക്ഷേത്രത്തില്‍നിന്ന് പുറപ്പെട്ടു. പുറപ്പെടുന്നതിനു മുന്‍പ് ആറന്മുള ക്ഷേത്രാങ്കണത്തില്‍ തങ്കഅങ്കി ദര്‍ശിക്കുന്നതിന് സൗകര്യം ഏര്‍പ്പെടുത്തിയിരുന്നു.

പ്രത്യേകം അലങ്കരിച്ച രഥത്തില്‍ ആറന്മുള ക്ഷേത്രത്തില്‍ നിന്ന് പുറപ്പെട്ട തങ്കഅങ്കി ഘോഷയാത്ര ഡിസംബര്‍ 26ന് വൈകിട്ട് ദീപാരാധനയ്ക്ക് മുന്‍പ് ശബരിമല സന്നിധാനത്ത് എത്തിച്ചേരും. പത്തനംതിട്ട എ.ആര്‍. ക്യാമ്പ് അസിസ്റ്റന്‍ഡ് കമാന്‍ഡന്റ് എം.സി. ചന്ദ്രശേഖരന്റെ നേതൃത്വത്തില്‍ 60 അംഗ പോലീസ് സേനയാണ് ഘോഷയാത്രയ്ക്ക് സുരക്ഷ ഒരുക്കുന്നത്. 450 പവന്‍ തൂക്കമുള്ള തങ്ക അങ്കി മണ്ഡല പൂജയ്ക്ക് അയ്യപ്പ സ്വാമിക്ക് ചാര്‍ത്താനായി തിരുവിതാംകൂര്‍ മഹാരാജാവ് ചിത്തിര തിരുനാള്‍ ബാലരാമവര്‍മ്മ നടയ്ക്കു വച്ചതാണ്.
തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അഡ്വ. കെ. അനന്തഗോപന്‍, ജില്ലാ പോലീസ് മേധാവി സ്വപ്നില്‍ മധുകര്‍ മഹാജന്‍, മുന്‍ എംഎല്‍എ എ. പത്മകുമാര്‍, മുന്‍ എംഎല്‍എ മാലേത്ത് സരളാ ദേവി, അയ്യപ്പസേവാ സംഘം ദേശീയ വൈസ് പ്രസിഡന്റ് ഡി. വിജയകുമാര്‍, ദേവസ്വം കമ്മീഷണര്‍ ബി.എസ്. പ്രകാശ്, ദേവസ്വം സെക്രട്ടറി ഗായത്രി ദേവി, തിരുവാഭരണ കമ്മീഷണര്‍ ജി. ബൈജു, ദേവസ്വം ഡെപ്യൂട്ടി കമ്മീഷണര്‍ സുനില്‍ കുമാര്‍, സ്പെഷ്യല്‍ ഓഫീസര്‍ കെ. സൈനു രാജ്, ദേവസ്വം അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ അജികുമാര്‍, അസിസ്റ്റന്റ് സ്പെഷ്യല്‍ ഓഫീസര്‍മാരായ അരുണ്‍ കുമാര്‍, എം.റ്റി. സുകു, അനില്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.
രഥഘോഷയാത്ര എത്തിച്ചേരുന്ന സ്ഥലങ്ങളില്‍ തങ്കഅങ്കി ദര്‍ശിക്കുന്നതിന് സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. പോലീസിന്റെ ശക്തമായ സുരക്ഷയിലുള്ള രഥഘോഷയാത്രയെ അഗ്നിശമന സേനയും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഉദ്യോഗസ്ഥരും അനുഗമിക്കുന്നുണ്ട്.
വെള്ളിയാഴ്ച മൂര്‍ത്തിട്ട ഗണപതി ക്ഷേത്രം, പുന്നംതോട്ടം ദേവീ ക്ഷേത്രം, ചവുട്ടുകുളം മഹാദേവക്ഷേത്രം, തിരുവഞ്ചാംകാവ് ദേവിക്ഷേത്രം, നെടുംപ്രയാര്‍ തേവലശേരി ദേവി ക്ഷേത്രം, നെടുംപ്രയാര്‍ ജംഗ്ഷന്‍, കോഴഞ്ചേരി ടൗണ്‍, തിരുവാഭരണപാത അയ്യപ്പ മണ്ഡപം കോളജ് ജംഗ്ഷന്‍, കോഴഞ്ചേരി പാമ്പാടിമണ്‍ അയ്യപ്പക്ഷേത്രം, കാരംവേലി, ഇലന്തൂര്‍ ഇടത്താവളം, ഇലന്തൂര്‍ ശ്രീഭഗവതിക്കുന്ന് ദേവീക്ഷേത്രം, ഇലന്തൂര്‍ ഗണപതി ക്ഷേത്രം, ഇലന്തൂര്‍ കോളനി ജംഗ്ഷന്‍, ഇലന്തൂര്‍ നാരായണമംഗലം, അയത്തില്‍ മലനട ജംഗ്ഷന്‍, അയത്തില്‍ കുടുംബയോഗ മന്ദിരം, അയത്തില്‍ ഗുരുമന്ദിര ജംഗ്ഷന്‍, മെഴുവേലി ആനന്ദഭൂദേശ്വരം ക്ഷേത്രം, ഇലവുംതിട്ട ദേവീക്ഷേത്രം, ഇലവുംതിട്ട മലനട, മുട്ടത്തുകോണം എസ്എന്‍ഡിപി മന്ദിരം, കൈതവന ദേവീക്ഷേത്രം, പ്രക്കാനം ഇടനാട് ഭഗവതി ക്ഷേത്രം, ചീക്കനാല്‍, ഊപ്പമണ്‍ ജംഗ്ഷന്‍ എന്നിവിടങ്ങളിലെ സ്വീകരണങ്ങള്‍ക്കുശേഷം രാത്രി 8ന് ഓമല്ലൂര്‍ ശ്രീ രക്തകണ്ഠസ്വാമി ക്ഷേത്രത്തില്‍ എത്തും.
ഡിസംബര്‍ 24ന് രാവിലെ 8ന് ഓമല്ലൂര്‍ ശ്രീ രക്തകണ്ഠ സ്വാമി ക്ഷേത്രം(ആരംഭം). 9ന് കൊടുന്തറ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രം. 10ന് അഴൂര്‍ ജംഗ്ഷന്‍. 10.45ന് പത്തനംതിട്ട ഊരമ്മന്‍ കോവില്‍. 11ന് പത്തനംതിട്ട ശാസ്താക്ഷേത്രം. 11.30ന് കരിമ്പനയ്ക്കല്‍ ദേവിക്ഷേത്രം. 12ന് ശാരദാമഠം മുണ്ടുകോട്ടയ്ക്കല്‍ എസ്എന്‍ഡിപി മന്ദിരം. 12.30ന് വിഎസ്എസ് 78-ാം നമ്പര്‍ ശാഖ കടമ്മനിട്ട. ഉച്ചയ്ക്ക് 1ന് കടമ്മനിട്ട ഭഗവതിക്ഷേത്രം(ഉച്ചഭക്ഷണം, വിശ്രമം).
ഉച്ചകഴിഞ്ഞ് 2.15ന് കടമ്മനിട്ട ഋഷികേശ ക്ഷേത്രം. 2.30ന് കോട്ടപ്പാറ കല്ലേലിമുക്ക്. 2.45ന് പേഴുംകാട് എസ്എന്‍ഡിപി മന്ദിരം. 3.15ന് മേക്കൊഴൂര്‍ ക്ഷേത്രം. 3.45ന് മൈലപ്ര ഭഗവതി ക്ഷേത്രം. 4.15ന് കുമ്പഴ ജംഗ്ഷന്‍. 4.30ന് പാലമറ്റൂര്‍ അമ്പലമുക്ക്. 4.45ന് പുളിമുക്ക്. 5.30ന് വെട്ടൂര്‍ ശ്രീ മഹാവിഷ്ണു ക്ഷേത്ര ഗോപുരപ്പടി. 6.15ന് ഇളകൊള്ളൂര്‍ മഹാദേവക്ഷേത്രം. രാത്രി 7.15ന് ചിറ്റൂര്‍ മുക്ക്. രാത്രി 7.45ന് കോന്നി ടൗണ്‍. രാത്രി 8ന് കോന്നി ചിറയ്ക്കല്‍ ക്ഷേത്രം. രാത്രി 8.30ന് കോന്നി മുരിങ്ങമംഗലം ക്ഷേത്രം(രാത്രി ഭക്ഷണം, വിശ്രമം).
ഡിസംബര്‍ 25ന് രാവിലെ 7.30ന് കോന്നി മുരിങ്ങമംഗലം ക്ഷേത്രം(ആരംഭം). 8ന് ചിറ്റൂര്‍ മഹാദേവ ക്ഷേത്രം. 8.30ന് അട്ടച്ചാക്കല്‍. 9ന് വെട്ടൂര്‍ ക്ഷേത്രം(പ്രഭാതഭക്ഷണം). 10.30ന് മൈലാടുംപാറ, 11ന് കോട്ടമുക്ക്. 12ന് മലയാലപ്പുഴ ക്ഷേത്രം. 1ന് മലയാലപ്പുഴ താഴം. 1.15ന് മണ്ണാറക്കുളഞ്ഞി. 3ന് തോട്ടമണ്‍കാവ് ക്ഷേത്രം. 3.30ന് റാന്നി രാമപുരം ക്ഷേത്രം(ഭക്ഷണം, വിശ്രമം). 5.30ന് ഇടക്കുളം ശാസ്താക്ഷേത്രം. 6.30ന് വടശേരിക്കര ചെറുകാവ്. രാത്രി 7ന് വടശേരിക്കര പ്രയാര്‍ മഹാവിഷ്ണു ക്ഷേത്രം. രാത്രി 7.45ന് മാടമണ്‍ ക്ഷേത്രം. രാത്രി 8.30ന് പെരുനാട് ശാസ്താ ക്ഷേത്രം(രാത്രി ഭക്ഷണം, വിശ്രമം).
ഡിസംബര്‍ 26ന് രാവിലെ 8ന് പെരുനാട് ശാസ്താ ക്ഷേത്രം(ആരംഭം). 9ന് ളാഹ സത്രം. 10ന് പ്ലാപ്പള്ളി. 11ന് നിലയ്ക്കല്‍ ക്ഷേത്രം. ഉച്ചയ്ക്ക് 1ന് ചാലക്കയം. 1.30ന് പമ്പ(വിശ്രമം).
പമ്പയില്‍ നിന്നും ഉച്ചകഴിഞ്ഞ് മൂന്നിനു പുറപ്പെട്ട് വൈകുന്നേരം അഞ്ചിന് ശരംകുത്തിയില്‍ എത്തിച്ചേരും. ഇവിടെ നിന്നും ആചാരപൂര്‍വം സ്വീകരിച്ച് സന്നിധാനത്തേക്ക് ആനയിക്കും. പതിനെട്ടാംപടി കയറി സോപാനത്ത് എത്തുമ്പോള്‍ തന്ത്രിയും മേല്‍ശാന്തിയും ചേര്‍ന്ന് ഏറ്റുവാങ്ങി അയ്യപ്പ വിഗ്രഹത്തില്‍ തങ്ക അങ്കി ചാര്‍ത്തി 6.30ന് ദീപാരാധന നടക്കും. 27ന് ഉച്ചയ്ക്ക് തങ്ക അങ്കി ചാര്‍ത്തി മണ്ഡല പൂജ നടക്കും.
ശബരിമലയിലെ  ചടങ്ങുകള്‍
(24.12.2022)

………
പുലര്‍ച്ചെ 2.30 ന് പള്ളി ഉണര്‍ത്തല്‍
3 ന്…. നട തുറക്കല്‍.. നിര്‍മ്മാല്യം
3.05 ന് ….അഭിഷേകം
3.30 ന് …ഗണപതി ഹോമം
3.30 മുതല്‍ 7 മണി വരെയും 8 മണി മുതല്‍ 12.15 വരെയും നെയ്യഭിഷേകം
6 മണിക്ക് അഷ്ടാഭിഷേകം ആരംഭിക്കും.
7.30 ന് ഉഷപൂജ
12.30. ന് ..25 കലശാഭിഷേകം
12.45 ന് കളഭാഭിഷേകം
1 മണിക്ക്്……ഉച്ചപൂജ
1.30 ന് ക്ഷേത്രനട അടയ്ക്കല്‍
വൈകുന്നേരം 3 മണിക്ക് ക്ഷേത്രനട തുറക്കും
6.30ന്… ദീപാരാധന
7 മണിമുതല്‍ പുഷ്പാഭിഷേകം
9.30 മണിക്ക് …അത്താഴപൂജ
11.20ന് ഹരിവരാസനം സങ്കീര്‍ത്തനം പാടി 11.30 ന് ശ്രീകോവില്‍ നട അടയ്ക്കും.
error: Content is protected !!