പുളിക്കീഴ് ജില്ലാ പഞ്ചായത്ത് ഡിവിഷനില്‍ 66533 വോട്ടര്‍മാര്‍; കൊമ്പങ്കേരി ഡിവിഷനില്‍ 5449 വോട്ടര്‍മാര്‍
ഉപതെരഞ്ഞെടുപ്പ് നടക്കുന്ന പുളിക്കീഴ് ജില്ലാ പഞ്ചായത്ത് ഡിവിഷനില്‍ 31024 പുരുഷന്‍മാരും 35509 സ്ത്രീകളും ഉള്‍പ്പെടെ ആകെ 66533 വോട്ടര്‍മാരുണ്ടെന്ന് ഇലക്ഷന്‍വിഭാഗം ഡെപ്യൂട്ടി കളക്ടര്‍ ആര്‍. രാജലക്ഷമി അറിയിച്ചു. ഉപതെരഞ്ഞെടുപ്പ് നടക്കുന്ന പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്തിലെ കൊമ്പങ്കേരി ഡിവിഷനില്‍ 2,614 പുരുഷന്‍മാരും 2,835 സ്ത്രീ വോട്ടര്‍മാരും ഉള്‍പ്പെടെ ആകെ 5449 വോട്ടര്‍മാരാണുള്ളത്. നവംബര്‍ ഒന്‍പതിനാണ് ഉപതെഞ്ഞെടുപ്പ് നടക്കുന്നത്. പുളിക്കീഴ് ജില്ലാ പഞ്ചായത്ത് ഡിവിഷനിലേക്കും കൊമ്പങ്കേരി ഡിവിഷനിലേക്കും മൂന്നു വീതം സ്ഥാനാര്‍ഥികളാണ് മത്സര രംഗത്തുള്ളത്.
പുളിക്കീഴ് ജില്ലാ പഞ്ചായത്ത് ഡിവിഷനിലെ സ്ഥാനാര്‍ത്ഥികളുടെ പേര്:
ആനി തോമസ്, മായ അനില്‍കുമാര്‍, സന്ധ്യമോള്‍.
പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്തിലെ കൊമ്പങ്കേരി ഡിവിഷനിലെ സ്ഥാനാര്‍ത്ഥികളുടെ പേര്:
അനീഷ്, വി.റ്റി. പ്രസാദ്, വി.കെ. മധു.
പത്തനംതിട്ട ജില്ലാ പഞ്ചായത്തിലെ പുളിക്കീഴ് ഡിവിഷന്‍ ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കിയിട്ടുള മാര്‍ഗ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറും ജില്ലാ കളക്ടറുമായ ഡോ. ദിവ്യ എസ്. അയ്യര്‍ നിര്‍ദേശിച്ചു. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന സ്ഥാനാര്‍ഥികളുടെയും പ്രതിനിധികളുടെയും യോഗത്തില്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു കളക്ടര്‍.
സ്ഥാനാര്‍ഥി/രാഷ്ട്രീയ പാര്‍ട്ടിയോ തയാറാകുന്ന ഡമ്മി ബാലറ്റ് പേപ്പറിന് വലുപ്പത്തിലോ നിറത്തിലോ അസലിനോട് സാമ്യം ഉണ്ടാവരുത്. ജില്ല പഞ്ചായത്തിന്റെ ബാലറ്റ് പേപ്പറിനോട് സാമ്യം വരുന്ന സ്‌കൈ ബ്യൂ നിറത്തില്‍ ഡമ്മി ബാലറ്റ് തയാറാക്കരുത്. ഒരു സ്ഥാനാര്‍ഥിയുടെ പേരും ചിഹ്നവും മാത്രമായി തയാറാക്കണം. പോളിംഗ് ബൂത്തിന് 200 മീറ്റര്‍ ചുറ്റളവില്‍ ബൂത്തുകെട്ടി സ്ലീപ്പ് വിതരണം നടത്തരുത്. ഇലക്ഷന്‍ ചിലവുകള്‍ 30 ദിവസത്തിനകം (09.12.2022) ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് ഓണ്‍ലൈനായി സമര്‍പ്പിക്കണം. നിര്‍ദേശങ്ങള്‍ അതത് പാര്‍ട്ടികള്‍ കൃത്യമായി പാലിക്കുന്നത് ഉറപ്പു വരുത്തണമെന്നും കളക്ടര്‍ പറഞ്ഞു.
പോളിംഗ് സ്റ്റേഷനിലേക്ക് പ്രവേശിക്കുന്നതിനു മുമ്പ് ഓരോ സമ്മതിദായകനും പ്രിസൈഡിംഗ് ഓഫീസറുടെയോ അദ്ദേഹം അധികാരപ്പെടുത്തിയിട്ടുള്ള പോളിംഗ് ഓഫീസറുടെയോ മുന്‍പാകെ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കിയിട്ടുള്ള തിരിച്ചറിയല്‍ കാര്‍ഡ്, പാസ്പോര്‍ട്ട്, ഡ്രൈവിംഗ് ലൈസന്‍സ്, പാന്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ്, ഫോട്ടോ പതിപ്പിച്ച എസ്എസ്എല്‍സി ബുക്ക്, ഏതെങ്കിലും ദേശസാല്‍കൃത ബാങ്കില്‍ നിന്നും തിരഞ്ഞെടുപ്പ് തീയതിയുടെ ആറുമാസ കാലയളവിന് മുമ്പ് നല്‍കിയിട്ടുള്ള ഫോട്ടോ പതിപ്പിച്ച പാസ്ബുക്ക്, സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കിയിട്ടുള്ള തിരിച്ചറിയല്‍ കാര്‍ഡ് ഇവയിലേതെങ്കിലും ഒന്നും, സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കിയിട്ടുള്ള വോട്ടര്‍ സ്ലിപ്പും കൊണ്ടുവരേണ്ടതാണെന്നും കളക്ടര്‍ പറഞ്ഞു.
തിരഞ്ഞെടുപ്പ് ഉപവരണാധികാരിയും അഡീഷണല്‍ ഡിസ്ട്രിക്ട് മജിസ്ട്രേറ്റുമായ ബി. രാധാകൃഷ്ണന്‍, ഡിസിസി ജനറല്‍ സെക്രട്ടറി സജി കൊട്ടയ്ക്കാട്, കേരള കോണ്‍ഗ്രസ്( എം) ജില്ല സെക്രട്ടറി അഡ്വ. ബിജോയ് തോമസ്, ബിജെപി ജില്ലാ ഓഫീസ് സെക്രട്ടറി ആര്‍. ജയകൃഷ്ണന്‍ എന്നിവര്‍ പങ്കെടുത്തു.