Trending Now

പത്തനംതിട്ട ഡിസിസി ജനറൽ സെക്രട്ടറി വാഹനാപകടത്തിൽ മരിച്ചു : അപകടം ആനന്ദപ്പള്ളിയിൽ

Spread the love

 

konnivartha.com : പത്തനംതിട്ട ഡിസിസി ജനറൽ സെക്രട്ടറി ആനന്ദപ്പള്ളി കല്ലുംപുറത്ത് വടക്കേതിൽ സുരേന്ദ്രൻ (56) വാഹന അപകടത്തിൽ മരിച്ചു. ഇന്ന് രാവിലെ ആനന്ദപ്പള്ളിയിൽ വെച്ച് ഉണ്ടായ വാഹനാപകടത്തിൽ മരിച്ചു .

രാവിലെ ഏഴുമണിയോടെ ആയിരുന്നു അപകടം നടന്നത്. ഭാര്യാ സഹോദരിയുടെ മകളുടെ വിദ്യാഭ്യാസ ആവശ്യത്തിന് തിരുവനന്തപുരത്ത് പോകാൻ വീട്ടിൽ നിന്നിറങ്ങി ആനന്ദപ്പള്ളി ജംഗ്ഷനിലേക്ക് നടന്നുവരികയായിരുന്നു ഇരുവരും.

 

യാത്ര പോകാനുള്ള കെ എസ് ആർ ടി സി ബസ്സ് ഇടിച്ചാണ് മരണംബസ്സ് ഇടിക്കാൻ വരുന്നത് കണ്ട് ഭാര്യാ സഹോദരിയുടെ മകളെ പിടിച്ചുമാറ്റിയെങ്കിലും സുരേന്ദ്രനെ ബസ്സ് ഇടിക്കുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ സുരേന്ദ്രനെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കുവാൻ കഴിഞ്ഞില്ല.

 

പരേതൻ അടൂർ നഗരസഭ മുൻ കൗൺസിലറും ഭാര്യ ജ്യോതി സുരേന്ദ്രൻ അടൂർ നഗരസഭ മുൻ വൈസ് ചെയർ പേഴ്സണും ആയിരുന്നു. മകൻ: അനന്ദു സുരേന്ദ്രൻ (ജർമ്മനി), മകൾ: അഞ്ജലി സുരേന്ദ്രൻ .

error: Content is protected !!