Trending Now

നവീകരിച്ച ഫെഡറൽ ബാങ്ക് തണ്ണിത്തോട് ശാഖയുടെ ഉദ്ഘാടനം നടന്നു

 

konnivartha.com : നവീകരിച്ച ഫെഡറൽ ബാങ്ക് തണ്ണിത്തോട് ശാഖയുടെ ഉദ്ഘാടനം നടന്നു. കോന്നി എംഎൽഎ അഡ്വ.കെ യു ജെനിഷ് കുമാർ ശാഖയുടെയും തണ്ണിത്തോട് ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കുട്ടപ്പൻ കെ എ എടിഎം ന്റെയും 11 ആം വാർഡ് മെമ്പർസൂസമ്മ കെ കുഞ്ഞുമോൻ സേഫ് ഡെപ്പോസിറ്റ് ലോക്കറിന്റെയും ഉദ്ഘാടനം നിർവഹിച്ചു.

 

ഫെഡറൽ ബാങ്ക് കോട്ടയം സോണൽ ഹെഡ് ബിനോയ്‌ അഗസ്റ്റിൻ അധ്യക്ഷത വഹിച്ചു. ഫെഡറൽ ബാങ്ക് പത്തനംതിട്ട റീജിയണൽ ഹെഡ് ജോയ് പി എ സ്വാഗതം നേർന്നു. ബ്രാഞ്ച് ഹെഡ് സന്ദീപ് എസ് കൃതജ്ഞത രേഖപെടുത്തി.

error: Content is protected !!