Trending Now

അരുവാപ്പുലം ഫാർമേഴ്സ് ബാങ്ക് ഓഡിറ്റോറിയത്തിന് നാരായണൻ നായരുടെ പേരിടും

 

 

KONNIVARTHA.COM : അരുവാപ്പുലം ഫാർമേഴ്സ് സർവീസ് സഹകരണ ബാങ്ക് 77-ാമത് വാർഷിക പൊതുയോഗം ഗൂഗിൾ മീറ്റിൽ നടത്തി. 2020_ 2021 വർഷത്തെ പ്രവർത്തന റിപ്പോർട്ടും കണക്കും ബാങ്ക് മാനേജിംഗ് ഡയറക്ടർ അവതരിപ്പിച്ചു. 2021-22 വർഷത്തിൽ
9, 12,46,000 രൂപ വരവും 8,61,87,500 രൂപ ചെലവും 50,58,500 രൂപ മിച്ചവും പ്രതീക്ഷിക്കുന്ന ബഡ്ജറ്റ് പൊതുയോഗം അംഗീകരിച്ചു.

അംഗങ്ങളുടേയും ജീവനക്കാരുടേയും മക്കളിൽ പരീക്ഷകളിൽ ഉന്നതവിജയം കരസ്ഥമാക്കിയവർക്കുള്ള അവാർഡുകൾ പിന്നീട് നൽകുന്നതിന് തീരുമാനിച്ചു.

ഹെഢ്ഓഫീസ് കെട്ടിടത്തിനോട് ചേർന്ന് നിർമ്മിച്ച ബാങ്ക് ഓഡിറ്റോറിയത്തിന് സ്ഥാപക പ്രസിഡന്റ്
പി കെ . നാരായണൻ നായരുടെ പേര് നൽകുന്നതിനും തീരുമാനിച്ചു.ബാങ്ക് പ്രസിഡന്റ് കോന്നി വിജയകുമാർ അദ്ധ്യക്ഷത വഹിച്ചു.

error: Content is protected !!