KONNIVARTHA.COM : കെ.എസ്.ആര്‍.ടി.സി-യുടെ നൂതന ബജറ്റ് ടൂറിസം പദ്ധതിയുടെ ഭാഗമായി പത്തനംതിട്ട ഡിപ്പോയില്‍ നിന്നും പുതിയ ടുറിസം സര്‍വീസ് ആരംഭിച്ചു. രാവിലെ ആറിന് പത്തനംതിട്ടയില്‍ നിന്നും ആരംഭിച്ച് ചുട്ടിപ്പാറ -ലുലുമാള്‍ – കോവളം ക്രാഫ്റ്റ് വില്ലേജ് കോവളം ബീച്ച് എന്നീ സ്ഥലങ്ങള്‍ സന്ദര്‍ശിച്ച് രാത്രി 8:30-ന് തിരികെ പത്തനംതിട്ടയില്‍ എത്തുന്ന പ്രകാരമാണ് സര്‍വീസ് ക്രമീകരിച്ചിരിക്കുന്നത്. 550 രൂപയാണ് ടിക്കറ്റ് നിരക്ക്.
ഉടന്‍ ഗവി -വണ്ടിപ്പരിയാര്‍ – പരുന്തുംപാറ -കുട്ടിക്കാനം -പാഞ്ചാലിമേട്, ഗവി -വണ്ടിപ്പെരിയാര്‍ -സത്രം – വാഗമണ്‍ -തുടങ്ങിയ ടൂറിസം സര്‍വീസുകളും ആരംഭിക്കുമെന്ന് ജില്ലാ ട്രാന്‍സ്പോര്‍ട്ട് ഓഫീസര്‍ അറിയിച്ചു. ഫോണ്‍:-9495872381, 8547025070,9447801945