konnivartha.com : കോന്നി ഫയർ സ്റ്റേഷനിൽ പുതിയതായി അനുവദിച്ച ഫയർ സുരക്ഷ വാഹനം അഡ്വ. കെ യു ജനീഷ് കുമാർ എം എൽ എ ഫ്ലാഗ് ഓഫ് ചെയ്തു. കോന്നി ഫയർ സ്റ്റേഷനിൽ വെച്ച് നടന്ന ചടങ്ങിൽ ഫസ്റ്റ് റെസ്പോൺസ് വെഹിക്കിൾ (FRV) വാഹനമാണ് ഫ്ലാഗ് ഓഫ് ചെയ്തത്. അപകടം ഉണ്ടാകുമ്പോൾ ഉടനെ എത്തിച്ചേരാൻ കഴിയുന്ന ആധുനിക സൗകര്യമുള്ള വാഹനമാണ് FRV.
ഓയിൽ മൂലം ഉണ്ടാകുന്ന തീ പിടുത്തതിനെയും പ്രതിരോധിക്കാൻ കഴിയുന്ന സംവിധാനങ്ങൾ വാഹനത്തിൽ ഒരുക്കിയിട്ടുണ്ട്.മരങ്ങൾ മറിഞ്ഞു വീണു ഗതാഗത തടസ്സം ഉണ്ടായാൽ പരിഹരിക്കാനുള്ള സ്റ്റയിൻ സൊ, കമ്പി മുറിച്ചു മാറ്റുവാനുള്ള ഹൈഡ്രോളിക്ക് കട്ടർ, വെള്ളം, തീയണയ്ക്കുവാനുള്ള ഫോം എന്നീ സൗകര്യങ്ങൾ വാഹനത്തിൽ ഉണ്ട്. ചെറിയ റോഡുകളിൽ കൂടിയും സഞ്ചരിക്കുവാൻ കഴിയുന്ന വാഹനമാണ്.
ചടങ്ങിൽ എം എൽ എ യോടൊപ്പം കോന്നി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സുലേഖ വി നായർ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് അംഗങ്ങളായ കെ ജി.ഉദകുമാർ, സിന്ധു സന്തോഷ്
അഡിഷണൽ സ്റ്റേഷൻ ഓഫീസർ സുരേഷ് കുമാർ, സീനിയർ ഫയർ ഓഫീസർ കുമാർ, കെ വി വര്‍ഗീസ്, ബിനു തുടങ്ങിയവർ പങ്കെടുത്തു.