konnivartha.com : തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ താത്കാലിക വ്യവസ്ഥയിൽ ലാബ് ടെക്നീഷ്യൻ പാസ് കൗണ്ടർ/ ഡാറ്റാ എൻട്രി ഓപ്പറേറ്റർ, ക്ലീനിംഗ് സ്റ്റാഫ് തസ്തികകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു.
ആശുപത്രി വികസന സമിതിയുടെ കീഴിൽ ആറു മാസത്തേക്കാണ് നിയമനം. ലാബ് ടെക്നീഷ്യന് സർക്കാർ അംഗീകൃത പാരാ മെഡിക്കൽ സ്ഥാപനത്തിൽ നിന്നും ലഭിച്ച ബി.എസ്.സി.എം.എൽ.റ്റി/ ഡിപ്ലോമ (രണ്ട് വർഷത്തെ പ്രവൃത്തിപരിചയം), പാസ് കൗണ്ടർ/ ഡാറ്റാ എൻട്രി ഓപ്പറേറ്റർക്ക് +2, ഡാറ്റാ എൻട്രി (മലയാളം & ഇംഗ്ലീഷ്- രണ്ട് വർഷത്തെ പ്രവൃത്തിപരിചയം), ക്ലീനിംഗ് സ്റ്റാഫിന് ഏഴാം ക്ലാസ് വിദ്യാഭ്യാസം (രണ്ട് വർഷത്തെ പ്രവൃത്തി പരിചയം) എന്നിവയാണ് യോഗ്യത.
ഉദ്യോഗാർഥികൾ സ്വയം സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റുകളുടെ കോപ്പി സഹിതം നവംബർ 11നു മുൻപ് അപേക്ഷ സമർപ്പിക്കണം.