പനിയുള്ള പൂച്ചകുട്ടിയ്ക്ക് കരുതലോടെ മൃഗാശുപത്രിയില്‍ പരിചരണം

 

കോന്നി വാര്‍ത്ത ഡോട്ട് കോം : ഒരു മാസം മുൻപ് ആരോ പെരുമഴയത്ത് പെരുവഴിയില്‍ ഉപേക്ഷിച്ച പൂച്ചകുട്ടികളെ പത്തനംതിട്ട നിവാസി ഫിറോസ് എടുത്തു വീട്ടില്‍ കൊണ്ട് വന്നു . അതില്‍ ഒരു പൂച്ചകുട്ടിയ്ക്ക് കലശലായ പനി വന്നതോടെ രക്ഷാ മാര്‍ഗം തേടി .

 

പത്തനംതിട്ട മൃഗാശുപത്രിയിലെത്തിച്ചതോടെ പരിചരണത്തിന് ജീവനക്കാര്‍ ഒത്തു കൂടി . പത്തനംതിട്ട മൃഗാശുപത്രിയിലെ ഡോക്ടർ, നഴ്‌സ് ,അറ്റൻഡർ എന്നിവര്‍ കൃത്യമായ ചികില്‍സ നല്‍കിയതോടെ പൂച്ചകുട്ടി ഉഷാറായി . റാന്നി പത്തനംതിട്ട റോഡില്‍ നിന്നുമാണ് ഫിറോസിന് പൂച്ചകുട്ടികളെ ലഭിച്ചത് . വീട്ടിലെ ഒരു അംഗത്തെ പോലെ പൂച്ചകുട്ടി കഴിയുന്നു

 

 

error: Content is protected !!