Trending Now

കോന്നി മെഡിക്കല്‍ കോളേജിലെ താല്‍ക്കാലിക ഒഴിവുകള്‍ ജനത്തെ അറിയിക്കണം

കോന്നി മെഡിക്കല്‍ കോളേജിലെ താല്‍ക്കാലിക ഒഴിവുകള്‍ ജനത്തെ അറിയിക്കണം

കോന്നി വാര്‍ത്ത ഡോട്ട് കോം : സര്‍ക്കാര്‍ നിയന്ത്രിയ്ക്കുന്ന കോന്നി മെഡിക്കല്‍ കോളേജിലെ താല്‍കാലിക ഒഴിവുകള്‍ പൊതു ജനം അറിയുന്നില്ല എന്ന് ആക്ഷേപം . ഇവിടെ ഉണ്ടായിക്കൊണ്ടിരിക്കുന്ന താല്‍കാലിക ഒഴിവുകള്‍ പൊതു ജനത്തെ അറിയിച്ചു മാത്രം ചെയ്യുക . നാട്ടില്‍ ഉള്ള മെഡിക്കല്‍ കോളേജില്‍ ഈ നാട്ടുകാര്‍ക്ക് എങ്കിലും താല്‍കാലിക ജോലി നല്‍കുവാന്‍ കഴിയണം .ഇല്ലെങ്കില്‍ ഇടപ്പെടുവാന്‍ നിരവധി സംഘടനകള്‍ ഉണ്ട് . അത് വലിയ സമരത്തിലേക്ക് കൊണ്ട് ചെന്നെത്തിക്കും .

പി എസ്സ് സി വഴി ഉള്ള വലിയ നിയമനങ്ങളെ സ്വാഗതം ചെയ്യുന്നു . മുന്തിയ പരിഗണന അല്ല ചോദിക്കുന്നെ പ്രദേശ വാസികളായ നിരവധി ആളുകള്‍ കോന്നി മെഡിക്കല്‍ കോളേജില്‍ എന്തെങ്കിലും ചെറിയ ജോലി കിട്ടും എന്ന് ആഗ്രഹിച്ചു കഴിയുന്നു . ഇവരെ നിരാശപ്പെടുത്തിക്കൊണ്ട് താല്‍കാലിക ജോലിയ്ക്ക് ചിലരെ നേരത്തെ എടുത്തു .ഇവര്‍ ഈ നാട്ടുകാര്‍ ആണോ . അധികാരികള്‍ ഇനി ഇത്തരം “അധികാരം ഉപയോഗിക്കരുത്” . ഈ നാടുകാര്‍ ഉണ്ട് .അവര്‍ക്ക് താല്‍കാലിക ജോലി നല്‍കുക .പിന്നെയാകാം പുറം പണിക്കാര്‍ . തൊഴില്‍ അവസരം ജനം അറിയുന്ന തരത്തില്‍ അറിയിക്കുക്ക .ഇല്ലെങ്കില്‍ ഇടപെടുകയും ജനകീയ സമരം ഉണ്ടാവുകയും ചെയ്യും എന്ന് വര്‍ഷങ്ങളായി പുതുക്കി പുതുക്കി ഇരിക്കുന്ന കോന്നിയിലെ എംപ്ലോയീമെന്‍റ് അപേക്ഷകര്‍ പറഞ്ഞു . അധികാരികള്‍ ശ്രദ്ധിയ്ക്കുക .

error: Content is protected !!