Trending Now

കോൺഗ്രസ്സ് പാർട്ടിയെ കോൺഗ്രസ് യൂണിറ്റ് കമ്മറ്റി രൂപീകരണം ശക്തിപ്പെടുത്തും : പ്രൊഫ. സതീഷ് കൊച്ചുപറമ്പിൽ

കോൺഗ്രസ്സ് പാർട്ടിയെ കോൺഗ്രസ് യൂണിറ്റ് കമ്മറ്റി രൂപീകരണം ശക്തിപ്പെടുത്തും :
പ്രൊഫ. സതീഷ് കൊച്ചുപറമ്പിൽ

കോന്നി വാര്‍ത്ത ഡോട്ട് കോം :കോൺഗ്രസ്സ് പാർട്ടിയെ ശക്തിപ്പെടുത്തുന്നതിൻ്റെ ഭാഗമായി സെമി കേഡർ പദവിലേക്ക് പാർട്ടിയെ ഉയർത്തുമെന്ന് ഡി.സി.സി പ്രസിഡൻ്റ് പ്രൊഫ. സതീഷ് കൊച്ചുപറമ്പിൽ പറഞ്ഞു.തണ്ണിത്തോട് ബ്ലോക്ക് കൺവൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സീതത്തോട് സർവ്വീസ് സഹകരണ ബാങ്കിലെ അഴിമതി സംബന്ധിച്ച് സമഗ്ര അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.ബ്ലോക്ക് പ്രസിഡൻറ് റോയിച്ചൻ ഏഴിക്കകത്ത് ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. മുൻ ഡി.സി. സി പ്രസിഡൻറ് ബാബു ജോർജ്, കെ.പി.സി.സി അംഗം മാത്യു കുളത്തുങ്കൽ , റോബിൻ പീറ്റർ , സാമുവൽ കിഴക്കുപുറം , സുനിൽ എസ്. ലാൽ ,എലിസ ബേത്ത് അബു, മാത്യു കല്ലേത്ത് ,സലിം പി. ചാക്കോ ,കെ.വി. തോമസ് ,ജെയിംസ് കിക്കരിക്കാട്ട് ,പി.കെ. ഗോപി ,വി.എം ചെറിയാൻ ,ജ്യോഷ മാത്യു ,വി .സി . ഗോപിനാഥപിള്ള ,ദേവകുമാർ ,ഇ .കെ സത്യവ്യതൻ ,ശശിധരൻ കോതകത്ത് , ബേബി മൈലപ്രാ, വിൽസൺ തുണ്ടിയത്ത് ,സാം മാത്യൂസ് , അഡ്വ. ശാന്തകുമാർ ,കെ എ . കുട്ടപ്പൻ ,സുലേഖ നായർ ,അജയൻ പിള്ള ,ബഷീർ വെള്ളതറയിൽ ,രതീഷ് കെ. നായർ ,ശ്രീകുമാർ ,ദിലീപ് പൊതിപ്പാട് തുടങ്ങിയവർ പ്രസംഗിച്ചു.

© 2025 Konni Vartha - Theme by
error: Content is protected !!