പത്തനംതിട്ട ജില്ലയില്‍ മത്സ്യകൃഷി പദ്ധതിക്ക് അപേക്ഷ ക്ഷണിച്ചു
കോന്നി വാര്‍ത്ത ഡോട്ട് കോം : ഫിഷറീസ് വകുപ്പ് നടപ്പിലാക്കുന്ന ജനകീയ മത്സ്യകൃഷി രണ്ടാം ഘട്ടം വിവിധ മത്സ്യകൃഷി പദ്ധതികളിലേക്ക് പത്തനംതിട്ട ജില്ലയിലെ മത്സ്യകര്‍ഷകരില്‍ നിന്നും അപേക്ഷകള്‍ ക്ഷണിച്ചു. 40% സബ്‌സിഡി ലഭിക്കും.
കാര്‍പ്പ് മത്സ്യകൃഷി, ബയോഫ്‌ളോക്ക് മത്സ്യകൃഷി, പടുതാക്കുളങ്ങളിലെ മത്സ്യകൃഷി, റിസര്‍ക്കുലേറ്ററി അക്വാകള്‍ച്ചര്‍ സിസ്റ്റം, കരിമീന്‍ വിത്തുല്പാദന യൂണിറ്റ് എന്നീ പദ്ധതികളിലേക്കാണ് അപേക്ഷ നല്‍കേണ്ടത്. ബന്ധപ്പെടുക.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂലൈ 7. അപേക്ഷകള്‍ക്ക് ബന്ധപ്പെടുക. ജില്ലാ ഓഫീസ്:- 0468 2967720. മത്സ്യഭവന്‍, പത്തനംതിട്ട:-0468 2223134, 7012119759, 9605663222. മത്സ്യഭവന്‍, തിരുവല്ല:- 9446771720.