കോന്നിയില്‍ 126 സെന്‍റീമീറ്റര്‍ മഴ പെയ്തു
കോന്നി വാര്‍ത്ത ഡോട്ട് കോം : ഇന്നലെയും ഇന്നുമായി കോന്നിയില്‍ 126 സെന്‍റീമീറ്റര്‍ മഴ രേഖപ്പെടുത്തി . കോന്നി വനം ഐ ബി പരിസരത്തെ മഴ മാപിനിയില്‍ ആണ് മഴ കണക്ക് എടുക്കുന്നത് , കഴിഞ്ഞ രണ്ടു ദിവസമായി കോന്നിയില്‍ ശക്തമായ മഴയാണ് ലഭിച്ചത് .
കിഴക്ക് അച്ചന്‍ കോവില്‍ മല നിരകളില്‍ ഇപ്പൊഴും കനത്ത മഴ ലഭിക്കുന്നു .അച്ചന്‍ കോവില്‍ നദിയിലെ ജല നിരപ്പ് ക്രമാതീതമായി ഉയര്‍ന്നു എങ്കിലും ഇപ്പോള്‍ അല്‍പ്പം കുറവ് വന്നിട്ടുണ്ട് .
കഴിഞ്ഞ രണ്ടു ദിവസത്തെ മഴ കണക്ക് ആണ് ഐ ബി യിലെ മഴ മാപിനിയില്‍ രേഖപ്പെടുത്തിയത് . 70 വർഷം മുൻപ് തുടങ്ങിയ വനം വകുപ്പിന്റെ ചിട്ടയ്ക്ക് ഇപ്പോഴും മാറ്റമില്ല. നാഴികമണിയിൽ രാവിലെ എട്ട് ആയാൽ മഴമാപിനി തുറന്ന് അളവെടുക്കും.വനം വകുപ്പ് ജീവനക്കാർക്കാണിതിന്റെ ചുമതല..വനം വകുപ്പ് ഇൻസ്പെക്ഷൻ ബംഗ്ലാവിന്റെ പരിസരത്താണ് മഴമാപിനി സ്ഥാപിച്ചിരിക്കുന്നത്.അളവെടുത്താൽ ഉടനെ തിരുവനന്തപുരം കാലാവസ്ഥ നിരീക്ഷണകേന്ദ്രത്തിൽ അറിയിക്കും.ബ്രിട്ടീഷ് ഭരണകാലത്താണ് കോന്നിയിൽ വനം വകുപ്പ് ഓഫീസ് തുടങ്ങുന്നത്. ഉയർന്ന പ്രദേശമാണ് ബംഗ്ലാമുരുപ്പ്. അവിടെയാണ് മഴമാപിനി. കാട് കൂടുതലുള്ളതിനാൽ മഴ സമൃദ്ധമാണ്. മഴയുടെ അളവെടുപ്പ് മറ്റ് കേന്ദ്രങ്ങളിൽ ഡിജിറ്റൽ മാതൃകയിലേക്ക് മാറിയിട്ടുണ്ട്.എന്നാല്‍ ഇന്നും പഴയ ജാര്‍ രീതിയാണ് കോന്നിയില്‍ ഇന്നും ഉള്ളത് .മഴ മാപിനിയുടെ ജാറില്‍ വീഴുന്ന മഴയാണ് കണക്കാക്കുന്നത് .ജാറില്‍ അളവ് രേഖപ്പെടുത്തിയിട്ടുണ്ട് .