കോന്നി വാര്‍ത്ത ഡോട്ട് കോം : കലഞ്ഞൂർ പഞ്ചായത്തിൽ മഴക്കെടുതിയിൽ നാശ നഷ്ടങ്ങൾ ഉണ്ടായ വിവിധ സ്‌ഥലങ്ങൾ അഡ്വ. കെ. യു. ജനീഷ് കുമാർ എം എൽ എ സന്ദർശിച്ചു.റവന്യു,കൃഷി,തദ്ദേശ സ്വയംഭരണഉദ്യോഗസ്‌ഥരും ജനപ്രതി നിധികളും ഒപ്പമുണ്ടായിരുന്നു.വേനൽ മഴയോടെപ്പം വീശിയടിച്ച കാറ്റ് കലഞ്ഞൂർ പഞ്ചായത്തിൽ വലിയ നാശനഷ്ടങ്ങൾ ഉണ്ടാക്കി. നിരവധി വീടുകൾ തകർന്നു.കടകൾ ക്കും മറ്റ് കെട്ടിടങ്ങൾക്കും വ്യാപകമായ നാശനഷ്ടങ്ങൾ സംഭവിച്ചു.
കാർഷികമേഖലയിലും വലിയ നഷ്ടങ്ങളുണ്ടായിട്ടുണ്ട്. കൂടൽ, നെല്ലി മുരുപ്പ്, പുന്നമൂട്,കരയ്‌ക്കക്കുഴി,മണക്കാട്ടുപുഴ, ചെറിയ കോൺ,പാലമല എന്നിവിടങ്ങളിലാണ് ഏറെ നഷ്ടങ്ങളുണ്ടായത്.കലഞ്ഞൂർ ഗവ. എൽ പി സ്കൂളിന്റെ മേൽക്കൂര തകർന്നിരുന്നു.കലഞ്ഞൂർ ഡിപ്പോ ജംഗ്ഷനിലെ ജില്ലാ നഴ്സറിയുടെ ഷെഡ്ഡുകൾ തകർന്നു. വില്പനയ്ക്ക് തയ്യാറാക്കിയിരുന്ന ലക്ഷക്ക ണക്കിന് തൈകൾ നഷ്ടപ്പെട്ടു. കലഞ്ഞൂർ മുതൽ മുറിഞ്ഞ കൽ ജംഗ്ഷൻ വരെയുള്ള പുനലൂർ മൂവാറ്റുപുഴ റോഡിൽ മരങ്ങൾ വീണ് റോഡിലൂടെയുള്ള ഗതാഗതം തടസ്സപ്പെട്ടിരുന്നു.വനം വകുപ്പിന്റെ പ്രദേശങ്ങളിലുംവലിയ നാശനഷ്ടങ്ങൾ ഉണ്ടായിട്ടുണ്ട്.
ഇലക്ട്രിക് പോസ്റ്റുകളും ലൈനുകളു തകർന്നു കിടക്കുകയാണ്.
റോഡിൽ മരം വീണ് വാഹന ഗതാഗതവും തടസപ്പെട്ട നിലയിലാണ്. നാശ നഷ്ടങ്ങൾ അടിയന്തിരമായി തിട്ടപ്പെടുത്തി നഷ്ട പരിഹാരം ലഭ്യമാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കാൻ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി.കൃഷി നഷ്ടം ഉണ്ടായവർക്ക് ആവശ്യമായ നഷ്ടപരിഹാരം ലഭിക്കാൻ നടപടി സ്വീകരിക്കാൻ ജില്ലാ കൃഷി ഓഫിസർക്ക് നിർദേശം നൽകി.എം എൽ എ യോടൊപ്പം കലഞ്ഞൂർ പഞ്ചായത്ത് പ്രസിഡന്റ് ടി വി പുഷ്പവല്ലി ടീച്ചർ, കോന്നി തഹസീൽദാർ കെ എസ് നസിയ, ഡെപ്യുട്ടി തഹസീൽദാർ സജീവ്,വില്ലേജ് ഓഫിസർമാർ പഞ്ചായത്ത് അംഗങ്ങളായ സുഭാഷിണി, അജിത, മുൻ പഞ്ചായത്ത് പ്രസിഡന്റ് മനോജ് കുമാർ, ഉന്മേഷ് തുടങ്ങിയവർ ഒപ്പമുണ്ടായിരുന്നു.
കലഞ്ഞൂർ ഗവ എൽ. പി. സ്കൂളിന്റെ മേൽക്കൂര തകർന്നു
ഇന്നലത്തെ കാറ്റിലും, മഴയിലും കലഞ്ഞൂർ ഗവ എൽ. പി. സ്കൂളിന്റെ മേൽക്കൂര തകർന്നു. കമ്പ്യൂട്ടർ ഉൾപ്പെടെ നിരവധി സാധനങ്ങൾ നശിച്ചു. കെ. യു. ജനീഷ്‌കുമാർ എം എല്‍ എ , പഞ്ചായത്ത് പ്രസിഡന്റ് പുഷ്പവല്ലി ടീച്ചർ, എന്നിവർ സ്ഥലം സന്ദർശിച്ചു. ഹെഡ്മാസ്റ്റർ അനിൽ. വി, പി ടി എ പ്രസിഡന്റ് രാജേഷ് മോൻ, പി ടി എ അംഗം കൈലാസ് സാജ് എന്നിവർ സന്നിഹിതരായിരുന്നു, വലിയ സാമ്പത്തിക നഷ്ടം സ്കൂളിന് ഉണ്ടായിട്ടുണ്ട് എന്ന് ഹെഡ്മാസ്റ്റർ അനിൽ. വി കോന്നി വാർത്ത ഡോട്ട് കോമിനോട് പറഞ്ഞു
റിപ്പോർട്ട് : കൈലാസ് കലഞ്ഞൂർ