Trending Now

ജനകീയ പ്രശ്നങ്ങൾക്ക് ഒരു കുടക്കീഴിൽ പരിഹാരമുണ്ടാക്കി അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എ

ജനകീയ പ്രശ്നങ്ങൾക്ക് ഒരു കുടക്കീഴിൽ പരിഹാരമുണ്ടാക്കി അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എ
പ്രമാടം ഗ്രാമ പഞ്ചായത്ത് ഈ വർഷം തന്നെ പൊതു ശ്മശാനം നിർമ്മിക്കും
രക്ഷിതാക്കളില്ലാത്ത കുട്ടിയ്ക്കു വീടിനും വസ്തുവിനുമായി ഉടന്‍ പരിഹാരം
നിരവധി അപേക്ഷകള്‍ : പരിഹാരം അരികെ

കോന്നി വാര്‍ത്ത ഡോട്ട് കോം :ജനകീയ പ്രശ്നങ്ങൾക്ക് ഒരു കുടക്കീഴിൽ പരിഹാരമുണ്ടാക്കി അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എ. പ്രമാടം പഞ്ചായത്തിലെ മുണ്ടയ്ക്കാമുരുപ്പിൽ സംഘടിപ്പിച്ച എം.എൽ.എയുടെ ജനകീയസഭ പരിപാടിയിലാണ് നിരവധി ജനകീയ പ്രശ്നങ്ങൾക്ക് പരിഹാരമായത്.203 അപേക്ഷകളാണ് ജനകീയ സഭയിൽ എത്തിയത്.

രക്ഷിതാക്കളില്ലാത്ത കുട്ടി വീടിനും വസ്തുവിനുമായി ജനകീയ സഭയിലെത്തി. നാളെത്തന്നെ പരിഹാരമുണ്ടാക്കി നല്കുമെന്ന് എം.എൽ.എ.വീടും, വസ്തുവും ലഭ്യമാക്കാൻ എല്ലാ നടപടിയും സ്വീകരിക്കുമെന്ന് എം.എൽ.എ പറഞ്ഞു.

അംഗനവാടിയ്ക്ക് കെട്ടിടമാവശ്യപ്പെട്ട് എത്തിയവർക്ക് എം.എൽ.എ ഫണ്ടിൽ തിന്നും തുക അനുവദിച്ചു. പൊതു ശ്മശാനം എന്ന ആവശ്യവും ജനകീയ സഭയിൽ ഉയർന്നു.പ്രമാടം ഗ്രാമ പഞ്ചായത്ത് ഈ വർഷം തന്നെ പൊതു ശ്മശാനം നിർമ്മിക്കുമെന്ന് പ്രസിഡൻറ് എൻ.നവനീത് പറഞ്ഞു.

വാട്ടർ അതോറിറ്റി പൈപ്പിട്ട് റോഡിൽ ഉണ്ടായ കുഴി ഒരു ദിവസം കൊണ്ട് പരിഹരിച്ചു നല്കുമെന്ന് വാട്ടർ അതോറിറ്റി എക്സി.എഞ്ചിനീയർ സഭയെ അറിയിച്ചു. കുടിവെള്ളം ലഭിക്കുന്നില്ല എന്ന പരാതിയും ഉടൻ പരിഹരിക്കും. ജലജീവൻ മിഷൻ വഴി കുടിവെള്ളം വീടുകളിൽ എത്തിച്ചു നല്കും.

അമ്മയ്ക്ക് ചികിത്സാ ധനസഹായം തേടി എത്തിയ കുട്ടിക്ക് ഉടൻ ധനസഹായം എത്തിച്ചു നല്കുമെന്ന് പട്ടികജാതി വകുപ്പ് അധികൃതർ അറിയിച്ചു.
റോഡിൽ തടസ്സമായ പോസ്റ്റ് ഉടൻ മാറ്റി നല്കുമെന്ന് കെ.എസ്.ഇ.ബി. അസി.എഞ്ചിനീയർ സഭയെ അറിയിച്ചു.
വഴി സഞ്ചാരയോഗ്യമല്ല എല്ല പരാതി ഉന്നയിച്ച പുരോഹിതനെ റോഡ് നിർമ്മാണത്തിന് 5 ലക്ഷം രൂപ അനുവദിച്ചതായി എം.എൽ.എ അറിയിച്ചു.
റീ സർവ്വെ അപാകതകൾ പരിഹരിക്കാനുള്ള അപേക്ഷകളിലും, പട്ടയ അപേക്ഷകളിലും ഉടൻ തീരുമാനമുണ്ടാക്കുമെന്ന് തഹസീൽദാർ അറിയിച്ചു.

ബാങ്കിനെ സംബന്ധിച്ച് ലഭിച്ച പരാതി ഉടൻ തന്നെ പരിഹരിക്കുമെന്ന് ലീഡ് ബാങ്ക് മാനേജർ അറിയിച്ചു.പോലീസ്, എക്സൈസ് ഉദ്യോഗസ്ഥരും ജനകീയ സഭയിൽ പങ്കെടുത്തു.

ജനകീയ സഭ അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. പ്രമാടം ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് എൻ.നവനീത് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ കളക്ടർ പി.ബി.നൂഹ് മുഖ്യ പ്രഭാഷണം നടത്തി. ജനകീയ സഭ കോ-ഓർഡിനേറ്റർ കോന്നിയൂർ പി.കെ, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് അമൃതസജയൻ ,ബ്ലോക്ക് പഞ്ചായത്തംഗം രാഹുൽ വെട്ടൂർ, ഗ്രാമ പഞ്ചായത്തംഗം വാഴവിള അച്ചുതൻ നായർ ,ബ്ലോക്ക് പട്ടികജാതി ഓഫീസർ എസ്.ബിന്ദു, വിവിധ ഡിപ്പാർട്ട്മെൻറ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

error: Content is protected !!