Trending Now

മലയാലപ്പുഴ പോലീസ് സ്റ്റേഷന്‍റെ കെട്ടിട നിര്‍മ്മാണം വേഗത്തിലാക്കും

Spread the love

കോന്നി വാര്‍ത്ത ഡോട്ട് കോം  : മലയാലപ്പുഴ പോലീസ് സ്റ്റേഷന്‍റെ പുതിയ കെട്ടിടത്തിന്‍റെ നിർമ്മാണ പ്രവർത്തനങ്ങൾ രണ്ടു മാസം കൊണ്ട് പൂർത്തീകരിക്കാൻ തീരുമാനമായതായി അഡ്വ. കെ യു ജനീഷ് കുമാർ എം എൽ എ പറഞ്ഞു.നിർമ്മാണ അവലോകനം നടത്താൻ എം.എൽ.എയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനം ഉണ്ടായത്.

നിശ്ചയിച്ച കാലയളവിനുള്ളിൽ തന്നെ നിർമ്മാണം പൂർത്തിയാക്കാൻ നടപടി സ്വീകരിക്കുമെന്ന് പൊതുമരാമത്ത് കെട്ടിടവിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയർ യോഗത്തെ അറിയിച്ചു.97 ലക്ഷം രൂപ മുടക്കിയാണ് 4500 ചതുരശ്ര അടി വിസ്തീർണ്ണമുള്ള കെട്ടിടം നിർമ്മിക്കുന്നത്.
ഇപ്പോൾ വാടക കെട്ടിടത്തിൽ പ്രവർത്തിക്കുന്ന പോലീസ് സ്റ്റേഷൻ കെട്ടിട നിർമ്മാണം പൂർത്തിയാകുന്നതോടെ അവിടേയ്ക്ക് മാറ്റി സ്ഥാപിക്കും.
പുതിയ കെട്ടിടത്തിൽ സ്റ്റേഷൻ ഹൗസ് ഓഫീസറുടെ മുറി, സബ് ഇൻസ്പെക്ടർമാരുടെ മുറികൾ, സ്ത്രീകൾക്കും പുരുഷന്മാർക്കും പ്രത്യേകം ലോക്കപ്പു മുറികൾ, സ്ത്രീകൾക്കും പുരുഷന്മാർക്കും പ്രത്യേകം വിശ്രമമുറികൾ, തൊണ്ടി സൂക്ഷിക്കുന്നതിനും, റെക്കോഡുകൾ സൂക്ഷിക്കുന്നതിനും,ആയുധം സൂക്ഷിക്കുന്നതിനുമുള്ള മുറികൾ, ഓഫീസ് മുറി, സെർവർ റൂം, ടോയ്ലറ്റുകൾ തുടങ്ങി എല്ലാ വിധ ആധുനിക സൗകര്യവുമുണ്ടാകും
.

കെട്ടിട നിർമ്മാണം പൂർത്തിയാകുന്നതോടെ ആധുനിക സാങ്കേതിക സൗകര്യങ്ങൾ അടക്കം പോലീസ് സ്റ്റേഷനിൽ ഏർപ്പെടുത്തുമെന്ന് എം.എൽ.എ പറഞ്ഞു.നിരവധി തീർത്ഥാടകരടക്കം എത്തിച്ചേരുന്ന മലയാലപ്പുഴയിൽ ആവശ്യമായ എല്ലാ സുരക്ഷയും ഒരുക്കാൻ കഴിയുംവിധം പോലീസ് സ്റ്റേഷൻ പ്രവർത്തനം ശക്തിപ്പെടുത്തുമെന്നും എം.എൽ.എ പറഞ്ഞു.

ജില്ലാ പഞ്ചായത്തംഗം ജിജോ മോഡി, ബ്ലോക്ക് പഞ്ചായത്തംഗം രാഹുൽ വെട്ടൂർ,പഞ്ചായത്ത്‌ അംഗങ്ങൾ ആയ മഞ്ചേഷ് വടക്കിനേത്, കെ. ഷാജി പൊതുമരാമത്ത് കെട്ടിടവിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയർ സി.കെ.ഹരീഷ് കുമാർ, അസിസ്റ്റൻറ് എഞ്ചിനീയർ മെജോ ജോർജ്, മലയാലപ്പുഴ പോലീസ് സബ് ഇൻസ്പെക്ടർമാരായ സണ്ണികുട്ടി, രാജേന്ദ്രൻ, മുൻ ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റ് കെ.ജയലാൽ, കോൺട്രാക്ടർ ഷിബു സാമുവൽ, മലയാലപ്പുഴ മോഹൻ, ഒ. ആർ. സജി, എം. ജി. സുരേഷ്,വി. മുരളീധരൻ തുടങ്ങിയവർ പങ്കെടുത്തു.

error: Content is protected !!