സാവരിയാ ബ്യൂട്ടി കെയര്‍ & സ്പാ:കോന്നിGERMAN പഠിക്കാം വളരെ എളുപ്പത്തിൽ. GERMAN ക്ലാസ്സ് ഇതാ കോന്നിയിലുംകോന്നി വാര്‍ത്തയിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാം email:[email protected] phone/WhatsApp : 8281888276കോന്നി വാര്‍ത്ത ഓണ്‍ലൈന്‍ പത്രത്തിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാംകോന്നി വാര്‍ത്തയിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാംഇന്‍റര്‍നെറ്റ് യുഗത്തില്‍ ആധുനിക പരസ്യങ്ങൾകോന്നി വാര്‍ത്ത ഡോട്ട് കോമിലേക്ക് സ്വാഗതംകോന്നി വാര്‍ത്ത ഡോട്ട് കോമിലൂടെ പരസ്യങ്ങള്‍ നല്‍കാംവാര്‍ത്തകള്‍ ,അറിയിപ്പുകള്‍ , സ്ഥാപന പരസ്യങ്ങള്‍ അറിയിക്കുകമല്ലി ,മുളക് , മഞ്ഞള്‍ എന്നിവ മിതമായ നിരക്കില്‍ പൊടിച്ച് നല്‍കും

കോന്നിയിലും മൊബൈല്‍ ആപ്പിലൂടെ വലിയ വായ്പ്പാ തട്ടിപ്പ്

കോന്നി വാര്‍ത്ത : കോവിഡ് മഹാമാരി തീര്‍ത്ത തൊഴിൽ ഇല്ലായ്മ മുതലാക്കി തട്ടിപ്പ് സംഘങ്ങൾ കോന്നിയിലും സജീവം . മൊബൈല്‍ ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത് ലളിത നടപടി ക്രമങ്ങളിലൂടെ ലോണ്‍ നല്‍കുന്ന സംഘം സജീവം .ഇവരുടെ തട്ടിപ്പില്‍ കോന്നിയിലെ അനേക വീട്ടമ്മമാരും , പെണ്‍കുട്ടികളും, ആണ്‍ കുട്ടികളും വലയിലായി . തട്ടിപ്പ് കൂടിയതോടെ പലരും പോലീസില്‍ അഭയം തേടി .

 

കോന്നി ഐരവണ്‍ നിവാസിയായ വീട്ടമ്മയ്ക്കും , വി കോട്ടയം നിവാസിക്കും നിരന്തര ഭീക്ഷണി . ഹിന്ദിയില്‍ ആണ് ഭീക്ഷണി . ഇവരുടെ മൊബൈല്‍ ലിസ്റ്റില്‍ ഉള്ള എല്ലാവര്‍ക്കും സന്ദേശം ലഭിച്ചു .കോണ്ടാക്ട് ലിസ്റ്റില്‍ ഉള്ളവര്‍ എല്ലാവരും ജാമ്യം നിന്നതായി ആണ് സന്ദേശം . ഈ തട്ടിപ്പ് തുടങ്ങിയിട്ട് 6 മാസം ആയെങ്കിലും പോലീസ് ഉണര്‍ന്നത് ഇപ്പോള്‍ മാത്രം .പോലീസ് സ്പെഷ്യല്‍ ബ്രാഞ്ചില്‍ ഫോണ്‍ മുഖേന പരാതി ലഭിച്ചു എങ്കിലും അവരും തിരക്കി ഇല്ല . കാരണം പോലീസ് സ്പെഷ്യല്‍ ബ്രാഞ്ചില്‍ പ്രായം ചെന്ന ആളുകള്‍ ആണ് ഇപ്പോള്‍ ജില്ലയില്‍ ഇക്കാര്യം തിരക്കുന്നത് .അവര്‍ക്ക് ഐ റ്റി(ഇന്‍ഫര്‍മേഷന്‍ ടെക്നോളജിയില്‍ ) യില്‍ വേണ്ടത്ര അറിവ് ഇല്ല . വേഗത്തില്‍ കാര്യങ്ങള്‍ അറിഞ്ഞു സംസ്ഥാന പോലീസ് ചീഫിലും സ്പെഷ്യല്‍ ബ്രാഞ്ച് ആസ്ഥാനത്തും കാര്യങ്ങള്‍ അറിയിക്കുവാന്‍ ഉള്ള ഐ റ്റി സ്പെഷ്യല്‍ ബ്രാഞ്ച് പോലീസില്‍ ഇല്ല . ഇതിനാല്‍ മൊബൈല്‍ ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത് ലളിതമായ നടപടിക്രമങ്ങളിലൂടെ ലോണ്‍ നല്‍കുന്നു എന്ന രീതിയില്‍ തട്ടിപ്പ് നടത്തുന്ന സംഘങ്ങള്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്ന് പത്തനംതിട്ട ജില്ലാപോലീസ് മേധാവി. കെ.ജി. സൈമണ്‍വീണ്ടും മുന്നറിയിപ്പ് നല്‍കി.

സ്‌നാപ്ഇറ്റ്, കാഷ്ബീ, റുപീ ബസാര്‍, റുപീ ഫാക്ടറി, മണിബോക്‌സ്, ഗോ കാഷ്, ഗോള്‍ഡ് ബൌള്‍, നീഡ് റുപീ, ഗെറ്റ് റുപീ എന്നിവയാണ് പ്രധാന ചതിക്കുഴി.ഇത്തരം ഓണ്‍ലൈന്‍ വായ്പ സ്ഥാപനങ്ങള്‍ക്ക് ഒരു അംഗീകാരവും ഇല്ല എന്ന് മാത്രം അല്ല ഇവര്‍ കോടികളുടെ കള്ളപണം വെളിപ്പിക്കുന്നു . അതിലൂടെ വായ്പ്പ അപേക്ഷിച്ചവര്‍ പോലും ഇരകളാകുന്നു .

റിസര്‍വ് ബാങ്ക് അംഗീകരിച്ചിട്ടുള്ള ബാങ്കുകള്‍ക്കും ബാങ്കിതര ധനകാര്യസ്ഥാപനങ്ങള്‍ക്കും മാത്രമേ വായ്പ ആപ്പുകളും പോര്‍ട്ടലുകളും ഉപയോഗിച്ച് വായ്പ വിതരണം അനുവദിച്ചിട്ടുള്ളൂ. ദിവസങ്ങള്‍ മാത്രം കാലാവധിയില്‍ അനുവദിക്കുന്ന ഇത്തരം തട്ടിപ്പ് വായ്പകളില്‍ തിരിച്ചടവില്‍ വീഴ്ച വന്നാല്‍ പലിശ കൂടുകയും മാസങ്ങള്‍ക്കുള്ളില്‍ തുക ഇരട്ടിയോ അതിലധികമോ ആയി പെരുകുകയും ചെയ്യും.ഇവരുടെ തട്ടിപ്പുകളില്‍പ്പെടുന്ന വീട്ടമ്മമാരും പെണ്‍കുട്ടികളും ഇതില്‍ നിന്നും രക്ഷപ്പെടുവാന്‍ സ്വന്തം ശരീരം പോലും ഈ തട്ടിപ്പുകാര്‍ക്ക് മുന്നില്‍ “അടിയറവ് “വെക്കുന്നു .ഇതിലൂടെ വലിയൊരു സെക്സ് മാഫിയാ രൂപം എടുക്കുന്നു . കോന്നിയിലും ഈ മാഫിയ വളരുന്നു .
ഈ സെക്സ് മാഫിയായെ അടിയന്തിരമായി തളയ്ക്കുവാന്‍ പോലീസ് നടപടി ഉണ്ടാകണം . കോന്നി പോലീസ് ഇക്കാര്യത്തില്‍ എന്നല്ല എല്ലാ കാര്യത്തിലും തികഞ്ഞ പരാജയമാണ് .