കോന്നി വാര്‍ത്ത : കോവിഡ് മുക്തരായവരും രോഗമുക്തിക്കു ശേഷം ആരോഗ്യപ്രശ്നങ്ങള്‍ ഇല്ലാത്തവരുമായ 60 വയസില്‍ താഴെ പ്രായമുള്ള പുരുഷ വോളണ്ടിയർമാരുടെ പാനല്‍ ശബരിമല തീര്‍ഥാടനവുമായി ബന്ധപ്പെട്ട് തയാറാക്കുന്നു.
വോളണ്ടിയർമാരെ ആവശ്യാനുസരണം ശബരിമല, പമ്പ, നിലയ്ക്കല്‍ എന്നിവിടങ്ങളില്‍ ഡ്യൂട്ടിക്കായി നിയോഗിക്കും. കോവിഡ് പശ്ചാത്തലത്തില്‍ എടുക്കേണ്ട കരുതലുകള്‍ സംബന്ധിച്ച് വോളണ്ടിയർമാര്‍ തീര്‍ഥാടകര്‍ക്ക് നിര്‍ദേശം നല്‍കണം.
താല്പര്യമുള്ളവര് കോവിഡ് മുക്തരാണെന്ന രേഖയും പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റും സഹിതം ദേവസ്വം കമ്മീഷണര്‍, തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്, നന്തന്‍കോട്, തിരുവനന്തപുരം 3 എന്ന വിലാസത്തില്‍ നവംബര്‍ 30ന് അകം സമ്മതപത്രം ലഭിക്കത്തക്ക വിധം അപേക്ഷ അയയ്ക്കണം.