Trending Now

നാമ നിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചാല്‍ സ്ഥാനാര്‍ഥിയാകില്ല

 

കോന്നി വാര്‍ത്ത ഡോട്ട് കോം : വരണാധികാരിക്കു മുന്നില്‍ നാമ നിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചാല്‍ സ്ഥാനാര്‍ഥിയാകില്ല . പത്രിക സൂക്ഷമ പരിശോധന നടത്തി തെറ്റിലെന്ന് കണ്ടെത്തി വരണാധികാരി അംഗീകാരം നല്‍കി രജിസ്റ്ററില്‍ ഉള്‍ക്കൊള്ളിക്കുമ്പോള്‍ മാത്രമാണ് അപേക്ഷകന്‍ സ്ഥാനാര്‍ഥിയാകുന്നത് .

പത്രിക സമര്‍പ്പിക്കുന്നതിന് മുന്നേ സ്ഥാനാര്‍ഥി എന്നുള്ള വാക്ക് കാലങ്ങളായി ഉപയോഗിച്ച് വരുന്നു . ഈ വഴക്കം മാറ്റുവാന്‍ പോലും കഴിയുന്നില്ല . രാഷ്ട്രീയ കക്ഷികള്‍ ഒരാളുടെ പേര് നിര്‍ദ്ദേശിച്ചു അവരുടെ പാര്‍ട്ടിയുടെ അംഗീകാരം വാങ്ങിയാണ് പേര് പ്രഖ്യാപിക്കുന്നത് . പേര് പ്രഖ്യാപിച്ചാല്‍ ബന്ധപ്പെട്ട പേര്കാരന്‍ സ്ഥാനാര്‍ഥിയാകില്ല . നാമ നിര്‍ദ്ദേശ പത്രിക സൂക്ഷമ പരിശോധന നടത്തി വരണാധികാരി അംഗീകരിക്കണം . പത്രിക പിന്‍ വലിക്കാന്‍ അപേക്ഷകന് സമയം ഉണ്ട് .

പത്രികാ സൂക്ഷമ പരിശോധനയില്‍ ഏതെങ്കിലും വിവരം തെറ്റാണ് എന്നു തെളിഞ്ഞാല്‍ പത്രിക തള്ളുവാന്‍ വരണാധികാരിക്ക് പൂര്‍ണ്ണ അധികാരം ഉണ്ട് . അപേക്ഷകന് അപ്പീല്‍ നല്‍കി പുന പരിശോധിക്കാം. പത്രിക തള്ളിയാല്‍ പകരം ഡെമ്മി പേരുകാരന്‍ സ്ഥാനാര്‍ഥിയാകും .
വിശദമായ സൂക്ഷ്മ പരിശോധന നടത്തിയ ശേഷമേ മിക്കവരും പത്രിക സമര്‍പ്പിക്കൂ എന്നതിനാല്‍ പത്രിക തള്ളുന്നത് വിരളമാണ് .